ഡിട്രോയിറ്റ്: ഡോ. സുരേന്ദ്രന് നായര്‍ രചിച്ച `നൈല്‍ ദേവത'
എന്ന കവിതാ സമാഹാരം ഡിട്രോയിറ്റ് മലയാളി അസോസിയേഷന് പ്രസിഡന്റും പ്രമുഖ
ചിത്രകാരനുമായ ഗിരീഷ് നായര്‍ ഡിട്രോയിറ്റില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍
വെച്ച് മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന് പ്രസിഡന്റ് സുരേന്ദ്രന്
നായര്‍ക്ക് ആദ്യപ്രതി നല്കി പ്രകാശാനം ചെയ്തു.
കൈരളിയുടെ
പ്രകൃതിവര്‍ണ്ണനയും ഗൃഹാതുരത്വവും നിറഞ്ഞുനില്ക്കുന്ന സര്‍ഗ്ഗാത്മകമായ 44 കവിതകള്‍
ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം മലയാള കവിതാശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന്
പ്രമുഖ മലയാളി കവി വി. മധുസുദനന്‍ നായര്‍ പുസ്തകത്തിന്റെ അവതാരികയില്‍ പറയുന്നു.
കേരളത്തിലെ പ്രമുഖ പുസ്തക പ്രസാധക ഗ്രൂപ്പായ റെയിന്‍ബോ പബ്ലിക്കേഷന്‍സാണ് നൈല്‍
ദേവത പ്രസിദ്ധീകരിച്ചിരിക്കുന്നത്. സുരേന്ദ്രന് നായര്‍ അറിയിച്ചതാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല