Image

ആരാധകരെ ചൊടിപ്പിച്ച് ജ്യോതികയുടെ ഡയലോഗ്

Published on 23 November, 2017
ആരാധകരെ ചൊടിപ്പിച്ച് ജ്യോതികയുടെ ഡയലോഗ്

ജ്യോതിക നായികയായി എത്തുന്ന പുതിയ ചിത്രമാണ് നാച്ചിയാര്‍. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയിരുന്നു. ടീസറിലെ ജ്യോതിക ഡയലോഗ് വിവാദമായിരിക്കുകയാണ്. ടീസറില്‍ ജ്യോതികയുടെ പോലീസ് കഥാപാത്രം അസഭ്യം പറയുന്നതാണ് തമിഴ് പ്രേക്ഷകരെ ചൊടിപ്പിച്ചത്.

ഇത്തരമൊരു ഡയലോഗ് ജ്യോതിക പറയരുതായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ജ്യോതിക ഇതുവരെ പ്രതികരിച്ചിട്ടില്ല. ജി.വി. പ്രകാശ് ആണ് ചിത്രത്തിലെ നായകന്‍. ഇളയരാജ സംഗീതം നിര്‍വഹിക്കുന്നു
https://youtu.be/bg3hJuBtE-8
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക