Image

ദുല്‍ഖര്‍ ചിത്രം ഹെയ് പിള്ളഗഡ നവംബര്‍ 24ന്

Published on 23 November, 2017
ദുല്‍ഖര്‍ ചിത്രം ഹെയ് പിള്ളഗഡ നവംബര്‍ 24ന്

സമീര്‍ താഹിര്‍ മലയാളത്തില്‍ ഒരുക്കിയ കലിയുടെ തെലുഗ് മൊഴിമാറ്റ പതിപ്പാണ് ഹെയ് പിള്ളഗഡ . പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം  നവംബര്‍ 24ന് തിയേറ്ററുകളിലെത്തും. ദുല്‍ഖറിനെക്കാളും സായ് പല്ലവിയുടെ താരമൂല്യത്തിലാണ് തെലുങ്ക് വിതരണക്കാര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.

ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, സൗബിന്‍ സാഹിര്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിന്ന ചിത്രം നിര്‍മ്മിച്ചത് സമീര്‍ താഹിര്‍ ,ഷൈജു ഖാലിദ്, ആഷിക് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ്. കൊച്ചി, വാഗമണ്‍, ഗൂഡല്ലൂര്‍, മസിനഗുഡി, അതിരപ്പിള്ളി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്.

ഗോപി സുന്ദര്‍ ആണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഹരിനാരായണന്‍ ആണ് ഗാനങ്ങള്‍ രചിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക