Image

കുഞ്ഞു ദൈവത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി

Published on 23 November, 2017
കുഞ്ഞു ദൈവത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി

ജോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞു ദൈവം. ജോജ് ജോര്‍ജ്, സിദ്ധാര്‍ത്ഥ് ശിവ, റെയ്‌ന മരിയ, ആദിഷ് പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജോബി ജെയിംസാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. മെല്ലെ തൂവല്‍ എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് ലിങ്കു എബ്രഹാമാണ്. മാത്യു പുളിക്കന്റേതാണ് സംഗീതം. സരത് റോസ് ജോസഫും സംഗീത ശ്രീകാന്തും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വിശാല്‍ ജോണ്‍സന്‍ ലിങ്ക്‌സ് എബ്രഹാം എന്നിവരുടെ വരികള്‍ക്ക് മാത്യൂസ് പുളിക്കനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. റഹ്മാന്‍ മുഹമ്മദ് അലിയാണ് എഡിറ്റര്‍. സനു എസ് നായറും നസിബ് ബി ആറും ചേര്‍ന്നാണ് നിര്‍മ്മാണം.

<iframe width="699" height="418" src="https://www.youtube.com/embed/xMX37suyvgU" frameborder="0" gesture="media" allowfullscreen></iframe>
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക