Image

മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീര്‍ഥാടനവും നവംബര്‍ 25, ഡിസംബര്‍ 13 തീയതികളില്‍

Published on 23 November, 2017
മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീര്‍ഥാടനവും നവംബര്‍ 25, ഡിസംബര്‍ 13 തീയതികളില്‍

മാഞ്ചസ്റ്റര്‍: കലിയുഗ വരദനായ ശ്രീ ശബരീശന്റെ അനുഗ്രഹത്തോടെ ഈ വര്‍ഷത്തെ മണ്ഡലകാലം ആരംഭിച്ചിരിക്കുന്ന ഈ പുണ്യമാസത്തില്‍, കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഭക്തിയോടും വ്രതശുദ്ധിയോടും കൂടി ഈ മണ്ഡലകാലവും മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റി ആചാര അനുഷ്ടാനങ്ങളോടെ ആചരിക്കുന്നു. 

ശബരീശ സന്നിധിയില്‍ പോകുന്നതുപോലെ വ്രതം എടുത്ത് മാലയണിഞ്ഞ്, വിതിംഗടന്‍ രാധാകൃഷ്ണ മന്ദിറില്‍ (ഗാന്ധിഹാള്‍) നിന്നും ഇരുമുടി കെട്ട് നിറച്ച് ബെര്‍മിഹാം ബാലാജി ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയില്‍ ഇരുമുടി കെട്ട് സമര്‍പ്പിച്ച്, നെയ്യ് അഭിക്ഷേകം നടത്തി ആചാര പ്രകാരം ഉള്ള എല്ലാ പൂജകളും നടത്തുന്നു. 

ഈ വര്‍ഷം ബ്രിട്ടനിലെ വിവിധ മലയാളി സമാജങ്ങളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമാജ അംഗങ്ങളും തീര്‍ഥാടനത്തില്‍ പങ്കെടുക്കും. എല്ലാ അയ്യപ്പ ഭക്തരേയും നവംബര്‍ 25ന് (ശനി) നടക്കുന്ന ഈ പുണ്യകര്‍മത്തിലേക്ക് സ്വാഗതം ചെയ്യുന്നു. അതോടൊപ്പം മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ മകരവിളക്ക് മഹോത്സവം 2018 ജനുവരി 13ന് (ശനി) ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ രാധാകൃഷ്ണ മന്ദിറില്‍ (ഗാന്ധിഹാള്‍) ആചരിക്കുന്നു. എല്ലാ അയ്യപ്പ ഭക്തരേയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഗോപകുമാര്‍ 07932672467, വിനോദ് 07949830829.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക