Image

മസ്‌കറ്റില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം ശിശുദിനാഘോഷം

Published on 23 November, 2017
മസ്‌കറ്റില്‍   ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം ശിശുദിനാഘോഷം

മസ്‌കറ്റ്   :ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം ശിശുദിനാഘോഷം നവംബര്‍ 18 നു ദാര്‌സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ച് നടന്നു. 

“കുട്ടികള്‍ വെറും കുട്ടികള്‍ അല്ല” എന്ന മുദ്രാവക്യത്തിലൂന്നിയാണ് ഇത്തവണത്തെ ആഘോഷം സംഘടിപ്പിച്ചത്. കേരള വിഭാഗത്തിന്റെ ബാലവേദി കണ്‍വീനര്‍ സുഹാ ഷംസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷാരോണ്‍ ഫിലിപ്പ് അദ്ധ്യക്ഷനായിരുന്നു.

 ഒമാന്‍ ദേശീയ ദിനം പ്രമാണിച്ച് ഒമാന്‍ ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥി പ്രതിനിധികള്‍ ശിശുദിന സന്ദേശം നല്‍കി. 

തുടര്‍ന്ന്‌നൂറ്റമ്പത്തിലേറെ കുട്ടികള്‍ പങ്കെടുത്ത വിവിധ കലാപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. സന്നിഹിതരായ മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ 
ശ്രീ വിത്സണ്‍ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു
വാര്‍ത്ത   ബിജു  വെണ്ണിക്കുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക