Image

നവയുഗം 'സര്‍ഗ്ഗപ്രവാസം2018' ഡിസംബര്‍ 29ന് അരങ്ങേറും .

Published on 23 November, 2017
നവയുഗം 'സര്‍ഗ്ഗപ്രവാസം2018'  ഡിസംബര്‍ 29ന് അരങ്ങേറും .

 അല്‍ കോബാര്‍: നവയുഗം സാംസ്‌ക്കാരികവേദി അല്‍കോബാര്‍ മേഖല കമ്മിറ്റിയുടെ കലാസാഹിത്യസാംസ്‌ക്കാരികപരിപാടിയായ 'സര്‍ഗ്ഗപ്രവാസം2018' ഡിസംബര്‍ 29 ന് ദമ്മാം ഫൈസലിയയിലെ അല്‍ ദാവാ ഹാളില്‍ വെച്ച് അരങ്ങേറും.

വിവിധങ്ങളായ കലാ പരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, ഗാന,നൃത്ത,ഹാസ്യപരിപാടികള്‍ എന്നിവയ്ക്ക് പുറമെ, നവയുഗം കോബാര്‍ മേഖല വര്‍ഷം തോറും നല്‍കി വരുന്ന സഫിയ അജിത്ത് ജീവകാരുണ്യ അവാര്‍ഡ്, കെ.സി.പിള്ള സാഹിത്യ അവാര്‍ഡ്, നവയുഗം ബാലവേദി ടാലെന്റ്‌റ് സ്‌കാന്‍ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എന്നിവ സര്‍ഗ്ഗപ്രവാസത്തിന്റെ വേദിയില്‍ വെച്ച് നല്‍കുന്നതായിരിയ്ക്കും.

പരിപാടിയുടെ നടത്തിപ്പിനായി നവയുഗം കോബാര്‍ മേഖല കമ്മിറ്റി സംഘാടകസമിതി രൂപീകരിച്ചു.

അല്‍ കോബാര്‍ റഫ ആഡിറ്റോറിയത്തില്‍ നവയുഗം കോബാര്‍ മേഖല പ്രസിഡന്റ് ബിജു വര്‍ക്കിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡി യോഗം നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രരക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍, കേന്ദ്രകമ്മിറ്റി സഹഭാരവാഹികളായ ജമാല്‍ വില്യാപ്പള്ളി, പ്രിജി കൊല്ലം എന്നിവര്‍ ആശംസപ്രസംഗം നടത്തി. യോഗത്തിന് റെജി സാമുവല്‍ സ്വാഗതവും, മാധവ് കെ വാസുദേവ് നന്ദിയും പറഞ്ഞു.

സര്‍ഗ്ഗപ്രവാസത്തിന്റെ വിജയത്തിനായി 61 അംഗ സംഘാടക സമിതിയെയും യോഗം തെരെഞ്ഞെടുത്തു. സംഘാടക സമിതി രക്ഷധികാരിയായി ജമാല്‍ വില്യാപ്പള്ളിയെയും, ചെയര്‍മാനായി ദാസന്‍ രാഘവനെയും, വൈസ് ചെയര്‍മാന്‍മാരായി  ശ്രീകുമാര്‍ വെള്ളല്ലൂര്‍, ഷാജി അടൂര്‍, മഞ്ജു മണിക്കുട്ടന്‍, ഗോപകുമാര്‍ എന്നിവരെയും, ജനറല്‍ കണ്‍വീനറായി  അരുണ്‍ ചാത്തന്നൂരിനെയും, ജോയിന്റ് കണ്‍വീനര്‍മാരായി  ഷിബുകുമാര്‍, അരുണ്‍ നൂറനാട്, മണിക്കുട്ടന്‍ എന്നിവരെയും യോഗം തെരെഞ്ഞെടുത്തു.

ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറായി ബിജു വര്‍ക്കിയെയും, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായി പ്രിജി കൊല്ലത്തിനെയും, കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനറായി രഞ്ജി കണ്ണാട്ടിനെയും, വോളന്റീര്‍ കമ്മിറ്റി കണ്‍വീനറായി റെജി സാമുവലിനേയും, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനറായി മാധവ് കെ വാസുദേവിനേയും തെരെഞ്ഞെടുത്തു.


നവയുഗം 'സര്‍ഗ്ഗപ്രവാസം2018'  ഡിസംബര്‍ 29ന് അരങ്ങേറും .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക