Image

ദീപികയെ തന്റെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണം സംവിധായകന്‍ മജീദി വെളിപ്പെടുത്തുന്നു

Published on 24 November, 2017
ദീപികയെ തന്റെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണം  സംവിധായകന്‍ മജീദി വെളിപ്പെടുത്തുന്നു

ബോളിവുഡില്‍ സംവിധായകര്‍ ഡേറ്റിനായി ക്യൂ നില്‍ക്കുന്ന താരമാണ്‌ ദീപിക പദുകോണ്‍. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഇരാനിയന്‍ സംവിധായകന്‍ മജീദ്‌ മജീദിയുടെ ചിത്രം` ബിയോണ്ട്‌ ദി ക്‌ളൗഡ്‌' ല്‍ നിന്നും ദീപികയെ മാറ്റിയത്‌ ഏറെ അമ്പരപ്പോടെയാണ്‌ ഏവരും കേട്ടത്‌. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള മജീദ്‌ ഒരു ഇന്ത്യന്‍ സിനിമയെടുക്കുന്നു എന്നതു മാത്രമല്ല ഈ ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കാന്‍ കാരണം. ദീപികയെ മാറ്റി ബോളിവുഡിലെ അരങ്ങേറ്റക്കാരിയായ മാളവിക മോഹനെ നായികയാക്കുന്നു എന്നതു കൊണ്ടു കൂടിയാണ്‌. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയ്‌ക്കിടെയാണ മജീദി ഇക്കാര്യം വെളിപ്പെടുത്തിയത്‌.
എനിക്ക്‌ സൂപ്പര്‍സ്റ്റാറുകളെ വച്ച്‌ സിനിമയെടുക്കുന്നത്‌ ഇഷ്‌ടമല്ല. എന്റെ സിനിമയില്‍ സ്ഥലങ്ങളും കഥാപാത്രങ്ങളായതിനാല്‍ മുംബൈയില്‍ വച്ച്‌ ചിത്രീകരിക്കാനായിരുന്നു എനിക്കു താല്‍പ്പര്യം. ഒരു ഓഡിഷനില്‍ വച്ചു തന്നെ വമ്പന്‍ ആള്‍ക്കൂട്ടവും അവരുടെ ആകാംക്ഷയും കാരണം ദീപികയെ വച്ച്‌ സിനിമയെടുക്കാന്‍ ഞാന്‍ വല്ലാതെ പ്രയാസപ്പെട്ടു. അതുകൊണ്ട്‌ ഒരു സൂപ്പര്‍ സ്റ്റാറിനെ വച്ച്‌ സിനിമ ചെയ്യേണ്ടെന്ന്‌ ഞാന്‍ പറഞ്ഞു.
സമൂഹത്തില്‍ നിന്നാണ്‌ ഞാന്‍ എന്റെ ചിത്രങ്ങള്‍ക്കു വേണ്ട കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്‌. ആള്‍ക്കൂട്ടത്തില്‍ നിന്നാണ്‌ നായകരെ തിരഞ്ഞെടുക്കുന്നത്‌. പുതുമുഖങ്ങളെ വച്ചാണ്‌ ഞാന്‍ കൂടുതലും സിനിമ ചെയ്‌തിട്ടുള്ളത്‌. എന്നാല്‍ ഞാന്‍ പ്രൊഫഷണലുകളെ വച്ച്‌ സിനിമയെടുക്കില്ലെന്ന്‌ അതിന്‌ അര്‍ത്ഥമില്ല.
പട്ടംപോലെ, നിര്‍ണായകം, ദി ഗ്രേറ്റ്‌ ഫാദര്‍ എന്നീ ചിത്രങ്ങളില്‍ വേഷമിട്ട മാളവിക മോഹനാണ്‌ ബിയോണ്ട്‌ദി ക്‌ളൗഡ്‌സിലെ നായിക. ഇംഗ്‌ളീഷ്‌, തമിഴ്‌, ഹിന്ദി ഭാഷകളിലായാണ്‌ ചിത്രം ഒരുങ്ങുന്നത്‌. ഇഷാന്‍ ഖട്ടറാണ്‌ ചിത്രത്തിലെ നായകന്‍.












Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക