Image

നവയുഗം രണ്ടാമത് സഫിയ അജിത്ത് സ്മാരക വോളിബാള്‍ ടൂര്‍ണമെന്റിനു ഗംഭീര തുടക്കം

Published on 24 November, 2017
നവയുഗം രണ്ടാമത് സഫിയ അജിത്ത് സ്മാരക വോളിബാള്‍ ടൂര്‍ണമെന്റിനു ഗംഭീര തുടക്കം
ദമ്മാം: നവയുഗം സാംസ്കാരികവേദിയുടെ കേന്ദ്ര കായിക വേദി സംഘടിപ്പിച്ച രണ്ടാമത് സഫിയ അജിത്ത് സ്മാരക വോളിബാള്‍ ടൂര്‍ണമെന്റിനു ദമ്മാം അല്‍ സുഹൈമി വോളിബാള്‍ കോര്‍ട്ടില്‍ ഗംഭീര തുടക്കം

നൂറുകണക്കിന് കായികപ്രേമികളെ സാക്ഷിനിര്‍ത്തി വ്യാഴാഴ്ച രാത്രി ഒന്‍പതു മണിക്ക് ദമ്മാം ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ മനജ്‌മെന്റ്‌റ് കമ്മിറ്റി അംഗം റഷീദ് ഉമര്‍ ഉദ്ഘാടനം ചെയ്തു.

കായികവേദി കണ്‍വീനര്‍ റെജി സാമുവല്‍ സ്വാഗതം ആശംസിച്ചു

നവയുഗം കേന്ദ്ര കമ്മിറ്റി നേതാക്കന്മാരായ എം എ വാഹിദ് കാര്യറ, ബെന്‍സി മോഹന്‍, ജമാല്‍ വില്യാപ്പള്ളി, സാജന്‍ കണിയാപുരം, പ്രിജി കൊല്ലം, ശ്രീകുമാര്‍ വെള്ളല്ലൂര്‍, അരുണ്‍ നൂറനാട്,
KAS  ക്ലബ്ബ് പ്രസിഡന്റ്

പ്രദീപ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ ടീം മെമ്പര്‍മാരെ പരിചയപ്പെട്ടു.

ബ്രദേര്‍സ് ദമ്മാമും, അലാദ് ജുബൈലും തമ്മില്‍ നടന്ന വാശിയേറിയ ഉദ്ഘാടന മത്സരത്തില്‍ അലാദ് ജുബൈല്‍ 30 എന്ന നിലയില്‍ വിജയിച്ചു, സെമിഫൈനലില്‍ പ്രവേശിച്ചു. സ്‌ക്കോര്‍ 25–17, 25–10, 25–20.

വെള്ളിയാഴ്ച നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഗഅടഇ ദമ്മാം ടീം ലക്കിസ്റ്റാര്‍ ദമ്മാം ടീമിനെ നേരിടും.

നവംബര്‍ 30 നു സെമിഫൈനല്‍ മത്സരങ്ങളും ഡിസംബര്‍ 1 ന് ഫൈനല്‍ മത്സരവും സമാപന പരിപാടികളും അരങ്ങേറും. സമാപന ചടങ്ങില്‍ കിഴക്കന്‍ പ്രവശ്യിലെ സാമൂഹിക സാംസ്കാരിക കായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകയും നവയുഗം സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ സ്മരണാര്‍ത്ഥമാണ്? 2016 മുതല്‍ വോളിബാള്‍ ടൂര്‍ണമെണ്ട് സംഘടിപ്പി?ച്ചു വരുന്നത്.

ഉദ്ഘാടന പരിപാടിക്കും തുടര്‍ന്ന് നടന്ന മത്സരങ്ങള്‍ക്കും നവയുഗം നേതാക്കളായ ഷിബു കുമാര്‍, ദാസന്‍ രാഘവന്‍, ബിജു വര്‍ക്കി , അരുണ്‍ ചാത്തന്നൂര്‍ , റെഞ്ചി കണ്ണാട്ട്, കുഞ്ഞുമോന്‍ കുഞ്ഞച്ചന്‍, സന്തോഷ് ചങ്ങോലിക്കല്‍, തോമസ് സക്കറിയ, ജയന്‍ പിഷാരടി, ഷറഫുദ്ദീന്‍, കോശി തരകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
നവയുഗം രണ്ടാമത് സഫിയ അജിത്ത് സ്മാരക വോളിബാള്‍ ടൂര്‍ണമെന്റിനു ഗംഭീര തുടക്കംനവയുഗം രണ്ടാമത് സഫിയ അജിത്ത് സ്മാരക വോളിബാള്‍ ടൂര്‍ണമെന്റിനു ഗംഭീര തുടക്കംനവയുഗം രണ്ടാമത് സഫിയ അജിത്ത് സ്മാരക വോളിബാള്‍ ടൂര്‍ണമെന്റിനു ഗംഭീര തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക