Image

അജിത്ത്-ശിവ പുതിയ ചിത്രം വിശ്വാസം

Published on 24 November, 2017
അജിത്ത്-ശിവ പുതിയ ചിത്രം വിശ്വാസം

സംവിധായകന്‍ ശിവയും തമിഴകത്തെ തല അജിത്തും വീണ്ടും ഒന്നിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് വിശ്വാസം എന്നാണ് പേരിട്ടിരിക്കുന്നു. വീരം, വേതാളം, വിവേഗം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ ത്യാഗരാജന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും. വിവേകം ബോക്‌സ്ഓഫിസില്‍ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതിന്റെ ക്ഷീണം തീര്‍ക്കുന്നതിനാണ് പുതിയ ചിത്രത്തിലൂടെ അജിതും ശിവയും ശ്രമിക്കുന്നത്. അടുത്ത വര്‍ഷം ദീപാവലിക്ക് വിശ്വാസം തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക