Image

കളിയാക്കുന്നവരോട് പണി നോക്കാന്‍ പറ; സന്തോഷ് പണ്ഡിറ്റിനോട് മമ്മൂട്ടി

Published on 24 November, 2017
കളിയാക്കുന്നവരോട് പണി നോക്കാന്‍ പറ; സന്തോഷ് പണ്ഡിറ്റിനോട് മമ്മൂട്ടി

സന്തോഷ് പണ്ഡിറ്റ് ആദ്യമായി അഭിനയിക്കുന്ന മുഖ്യധാര ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ്. ചിത്രത്തില്‍ മമ്മൂട്ടിയുമായുള്ള തന്റെ അനുഭവം അടുത്തിടെ ഒരു അഭിമുഖത്തില്‍ സന്തോഷ് പങ്കുവെച്ചു. മമ്മുക്കയ്ക്ക് തന്നോടുള്ള മനോഭാവം എന്താണെന്ന് വ്യക്തമല്ലാത്തതിനാല്‍ അല്‍പ്പം മാറിയാണ് ഇരുന്നിരുന്നത്. എന്നാല്‍ അദ്ദേഹം വന്നപ്പോള്‍ ആദ്യം തന്നെ സന്തോഷ് ജോയിന്‍ ചെയ്‌തോ എന്ന് ചോദിക്കുകയായിരുന്നു.

അടുത്തു ചെന്നപ്പോള്‍ എന്താടോ മാറിയിരിക്കുന്നേ എന്നു ചോദിച്ച് അടുത്ത് വിളിച്ചിരുത്തി. താന്‍ തന്റെ മാറിയിരിക്കലിന്റെ കാരണം പറഞ്ഞപ്പോള്‍ അഞ്ചുലക്ഷത്തിന് സിനിമ പിടിച്ച സന്തോഷിനോട് തനിക്ക് ആരാധനയാണെന്ന് മമ്മുക്ക പറഞ്ഞുവത്രേ. സ്വാഭാവികമായും മമ്മൂട്ടി അത് കളിയാക്കിയതാവുമെന്നാണ് പണ്ഡിറ്റ് കരുതിയത്. അത് തുറന്നു പറയുകയും ചെയ്തു.

എന്നാല്‍ അങ്ങനെയല്ലെന്നും മറ്റൊന്നും ചെയ്യാതിരിക്കുന്നവരാണ് കളിയാക്കാന്‍ നടക്കുന്നതെന്നും അവരോട് പോയി പണി നോക്കാന്‍ പറയൂവെന്നും മമ്മൂട്ടി പറഞ്ഞെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. മാസ്റ്റര്‍പീസ് റെക്കോഡുകള്‍ തകര്‍ക്കുന്ന വന്‍ഹിറ്റാകുമെന്ന കാര്യത്തില്‍ പണ്ഡിറ്റിന് ഒരു സംശയവുമില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക