Image

ചര്‍മം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

Published on 24 November, 2017
ചര്‍മം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

പാരീസ്: ലോകത്ത് ആദ്യമായി ചര്‍മം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 95 ശതമാനം പൊള്ളലേറ്റ ആള്‍ക്ക് ഇരട്ട സഹോദരനാണ് ചര്‍മം ദാനം ചെയ്തത്.

മറ്റ് അവയവങ്ങള്‍ സ്വീകരിക്കുന്നതിനെക്കാള്‍ ശരീരം നിരാകരിക്കാന്‍ സാധ്യത കൂടുതലാണ് ചര്‍മം മാറ്റിവയ്ക്കുന്‌പോള്‍. ഇരട്ടകളായതിനാലാണ് ഇക്കാര്യത്തില്‍ വിജയം ഉറപ്പാക്കാന്‍ സാധിച്ചത്.

33 വയസുള്ള ഫ്രാങ്ക് ഡുഫോര്‍മാന്റെലാണ് സഹോദരന്‍ എറിക്കിന്റെ തലയില്‍നിന്നും മുതുകില്‍നിന്നും തുടയില്‍നിന്നുമുള്ള ചര്‍മം സ്വീകരിച്ചത്.ടാറ്റൂ പതിപ്പിക്കുന്ന അനുഭവമായിരുന്നു എന്ന് ഫ്രാങ്കിന്റെ പ്രതികരണം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക