Image

ഫൊക്കാന യൂത്ത്‌ മിഡ്‌വെസ്റ്റ്‌ റീജിയന്റെ ഐസ്‌ ബ്രേക്കര്‍-2011 ചിക്കാഗോയില്‍

Published on 28 June, 2011
ഫൊക്കാന യൂത്ത്‌ മിഡ്‌വെസ്റ്റ്‌ റീജിയന്റെ ഐസ്‌ ബ്രേക്കര്‍-2011 ചിക്കാഗോയില്‍
ചിക്കാഗോ: ഫൊക്കാന യൂത്ത്‌ മിഡ്‌വെസ്റ്റ്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ റീജിയണിലെ എല്ലാ മലയാളി സംഘടനകളേയും പങ്കെടുപ്പിച്ചുകൊണ്ട്‌ ഐസ്‌ ബ്രേക്കര്‍ 2011 എന്ന പരിപാടി സംഘടിപ്പിക്കുന്നു.

ജുലൈ 9 ശനിയാഴ്‌ച വൈകീട്ട്‌ 4 മണി മുതല്‍ രാത്രി 9 മണിവരെ വീലിങ്ങിലെ എക്‌സിക}ട്ടീവ്‌ പ്ലാസ ഹോട്ടലില്‍ വച്ചാണ്‌ ഈ ചരിത്ര സംഭവം അരങ്ങേറുന്നത്‌. അക്കരക്കാഴ്‌ചകള്‍ എന്ന സീരിയലിലൂടെ ലോകപ്രശസ്‌തി നേടിയ നടന്‍ ഗ്രിഗറി ഉത്‌ഘാടനം ചെയ്യുന്ന ഈ സമ്മര്‍ പ്രോഗ്രാമില്‍ ഫൊക്കാന മിഡ്‌വെസ്റ്റ്‌ റീജിയണ്‍ വൈസ്‌ പ്രസിഡന്റ്‌ ടോമി അമ്പേനാട്ട്‌ സന്നിഹിതനായിരിക്കും. കൂടാതെ, ചിക്കാഗോയില്‍ നിന്നുള്ള മറ്റു ഫൊക്കാന നേതാക്കളായ ശ്രീമതി മറിയാമ്മ പിള്ള, അഗസ്റ്റിന്‍ കരിങ്കുറ്റി, വര്‍ഗീസ്‌ പാലമലയില്‍, ജോയ്‌ കോട്ടൂര്‍, സിറിയക്‌ കൂവക്കാട്ടില്‍ എന്നിവരും ഈ പരിപാടിയില്‍ സംബന്ധിക്കുന്നതായിരിക്കുമെന്ന്‌ ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌ അറിയിച്ചു.

യുവജനങ്ങള്‍ക്ക്‌ പരസ്‌പരം സൗഹൃദം പങ്കിടുവാന്‍ അവസരം ഒരുക്കുന്നതോടൊപ്പം, മിഡ്‌വെസ്റ്റ്‌ റീജിയണിലെ എല്ലാ മലയാളി സംഘടനകള്‍ക്കും അവരുടെ പരിപാടികള്‍ യുവജനങ്ങള്‍ക്കു മുന്‍പില്‍ പരിചയപ്പെടുത്തുവാനുമുള്ള അവസരവും ഫൊക്കാന ഭാരവാഹികള്‍ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എല്ലാ മലയാളി സംഘടനാ നേതാക്കന്മാരെയും ഈ പരിപാടിയിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി യൂത്ത്‌ ചെയര്‍മാന്‍ അരുണ്‍ നെല്ലാമറ്റം അറിയിച്ചു.

വൈകീട്ട്‌ 4 മണിക്ക്‌ ആരംഭിക്കുന്ന ഈ പരിപാടിയില്‍ സോഷ്യല്‍ ഔവറിനുശേഷം സെക്രട്ടറി എബി റാന്നി നേതൃത്വം നല്‍കുന്ന ഐസ്‌ ബ്രേക്കിംഗ്‌ പ്രോഗ്രാം നടക്കുന്നതാണ്‌. വേദിയോടു ചേര്‍ന്നുള്ള പ്രൈവറ്റ്‌ ബൗളിംഗ്‌ ആലിയും ഈ സായാഹ്നത്തിനായി ബുക്ക്‌ ചെയ്‌തിട്ടുണ്ടെന്ന്‌ ബോബി ജേക്കബ്ബ്‌ അറിയിച്ചു. മിഡ്‌വെസ്റ്റിലെ എല്ലാ യുവജനങ്ങളേയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന തങ്ങളുടെ ആശയം ഇവിടെ സഫലമാകുകയാണെന്നും, അതിനായി എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും ഇവന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ എബി റാന്നി അഭ്യര്‍ത്ഥിച്ചു.

വിവിധ കമ്മിറ്റികളിലേക്ക്‌ താഴെ പറയുന്നവരെ തിരഞ്ഞെടുത്തു: സനീഷ്‌ ജോര്‍ജ്ജ്‌ (പബ്ലിസിറ്റി കമ്മിറ്റി), ജോലുക്ക്‌ ചിറയില്‍ (ഫുഡ്‌ കമ്മിറ്റി), ഷിനു ഫിലിപ്പോസ്‌ (രജിസ്‌ട്രേഷന്‍ കമ്മിറ്റി), ഗീതു കുറുപ്പംപറമ്പില്‍, മേരി പയസ്‌, വിജു നായര്‍ (സ്വീകരണ കമ്മിറ്റി).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അരുണ്‍ നെല്ലാമറ്റം (847) 454 5027 ഇ-മെയില്‍ anellamatt@yahoo.com മൊയ്‌തീന്‍ പുത്തന്‍ചിറ അറിയിച്ചതാണിത്‌.
ഫൊക്കാന യൂത്ത്‌ മിഡ്‌വെസ്റ്റ്‌ റീജിയന്റെ ഐസ്‌ ബ്രേക്കര്‍-2011 ചിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക