Image

ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം?

Published on 25 November, 2017
ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം?

നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതില്‍ അന്വേഷണ സംഘം തിരക്കിട്ട ചര്‍ച്ചയില്‍. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

സാക്ഷികളെ സ്വാധീനിച്ചതുവഴി ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹൈക്കോടതിയിലെത്തി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. വ്യവസ്ഥാലംഘനത്തിന്റെപേരില്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാരിന് മജിസ്‌ട്രേറ്റു കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാം. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക