Image

ഡാളസ് സെന്റ് തോമസ് ഇടവക രജതജൂബിലി: മാര്‍ ജേക്കബ് അങ്ങാടിയത്ത് കൃതജ്ഞതാബലി അര്‍പ്പിച്ചു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 26 November, 2017
ഡാളസ് സെന്റ് തോമസ്  ഇടവക രജതജൂബിലി: മാര്‍ ജേക്കബ് അങ്ങാടിയത്ത് കൃതജ്ഞതാബലി അര്‍പ്പിച്ചു
ഡാളസ്: ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യത്തെ സീറോ മലബാര്‍ ഇടവകയായ ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ രജത ജൂബിലി സമാപന ആഘോഷങ്ങള്‍ നവംബര്‍ 19-നു ഞായറാഴ്ച രാവിലെ നടന്നു. ലളിതവും പ്രാര്‍ഥനാ മുഖരിതവുമായ അന്തരീക്ഷത്തില്‍ നടന്ന ആഘോഷങ്ങളില്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പങ്കെടുത്തു കൃതജ്ഞതാബലി അര്‍പ്പിച്ചു. വികാരി ഫാ ജോഷി എളമ്പാശേരില്‍, ഫാ. ജോഷി ചിറക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

1992ല്‍ ലാണു ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യത്തെ സീറോ മലബാര്‍ ഇടവകയായ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം ഗാര്‍ലന്‍ഡില്‍ സ്ഥാപിതമായത്. 2001 ല്‍ ഷിക്കാഗോയില്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമാകുകയും 41 ഓളം ഇടവകകളും 40 മിഷന്‍ കേന്ദ്രങ്ങളുമുള്ള വലിയ രൂപതയായി സീറോ മലബാര്‍ സമൂഹം വടക്കേ അമേരിക്കയില്‍ ഇന്ന് മാറുകയും ചെയ്തു.

വികാരി. ഫാ ജോഷി എളമ്പാശേരിലിന്റെ അധ്യക്ഷതയില്‍ സെന്റ് തോമസ് ജൂബിലി ഹാളില്‍ സമാപന പരിപാടികള്‍ നടന്നു. അഭിവന്ദ്യ പിതാവിനൊപ്പം , ഫാ. ജോഷി , ട്രസ്റ്റിമാരായ ജോസഫ് വലിയവീട് , മന്‍ജിത് കൈനിക്കര, സ്ഥാപക അംഗങ്ങളെ പ്രതിനിധീകരിച്ചു പോള്‍ ഫ്രാന്‍സീസ്, അച്ചാമ്മ സണ്ണി, ബേബി കുഴിപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോഷി സ്വാഗതം ആശംസിച്ചു. മാര്‍ ജേക്കബ് അങ്ങാടിയത്ത് ഇടവക സമൂഹത്തെ അഭിസംബോധന ചെയ്തു.

ഇടവകയുടെ ആരംഭകാലത്തുണ്ടായിരുന്ന സ്ഥാപക അംഗങ്ങളെ ചടങ്ങില്‍ അനുസ്മരിക്കുയും ആദരിക്കുകയും ചെയ്തു. സ്‌നേഹ വിരുന്നോടെയും കലാപരിപാടികളോടെയും ചടങ്ങുകള്‍ സമാപിച്ചു.
ഡാളസ് സെന്റ് തോമസ്  ഇടവക രജതജൂബിലി: മാര്‍ ജേക്കബ് അങ്ങാടിയത്ത് കൃതജ്ഞതാബലി അര്‍പ്പിച്ചുഡാളസ് സെന്റ് തോമസ്  ഇടവക രജതജൂബിലി: മാര്‍ ജേക്കബ് അങ്ങാടിയത്ത് കൃതജ്ഞതാബലി അര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക