Image

ഇടയലേഖനമിറക്കിയ ബിഷപ്പിന്‌ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌

Published on 26 November, 2017
ഇടയലേഖനമിറക്കിയ ബിഷപ്പിന്‌ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌

രാജ്യത്ത്‌ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്നാവശ്യപ്പെട്ട്‌ ഇടയലേഖനമിറക്കിയ ഗുജറാത്തിലെ ഗാന്ധിനഗര്‍ ആര്‍ച്ച്‌ ബിഷപ്പിന്‌ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌. ഗാന്ധിനഗര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ തോമസ്‌ മഗ്‌വാനാണ്‌ കമ്മീഷന്‍ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. 

 ഇക്കഴിഞ്ഞ 21ാം തിയ്യതി ബിഷപ്പ്‌ ഇറക്കിയ ഇടയലേഖനാണ്‌ വിവാദമായിരിക്കുന്നത്‌. മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നാഷണലിസ്റ്റ്‌ ശക്തികള്‍ക്കെതിരെ കരുതിയിരിക്കണമെന്നായിരുന്നു ഇടലേഖനത്തിന്റെ പ്രധാന ഉള്ളടക്കം. ഇത്‌ ബിജെപിയോ പ്രകോപിപ്പ്ച്ചതാണ്‌ വിവാദത്തിന്‌ ആധാരം.

മതേതര ജനാധിപത്യ സംവിധനം രാജ്യത്ത്‌ തകര്‍ന്നുകൊണ്ടിരിക്കുകയാണ്‌. വലീയ രീതിയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഭരണഘടനാവകാശങ്ങള്‍ എല്ലാം തന്നെ ലംഘിക്കപ്പെടുകയാണ്‌. നമ്മുടെ പള്ളികള്‍ക്കെതിരെ ഒരു ദിവസംപോലും ആക്രമണം ഒഴിഞ്ഞ സാഹചര്യമില്ല. രാജ്യത്തെ ദളിതരും പാവപ്പെട്ടവരും എല്ലാം തന്നെ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. 
 വരുന്ന തെരഞ്ഞെടുപ്പ്‌ ഈ സാഹചര്യത്തില്‍ നിന്നും ഒരു മാറ്റമുണ്ടാക്കുന്നതായിരിക്കും എന്നും ഇടയ,ഖേനം പ്രത്യാശിക്കുന്നു.

കഴിഞ്ഞ കാലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാം തന്നെ മനസാക്ഷിവോട്ട്‌ ചെയ്യാനാണ്‌ വിശ്വാസികളോട്‌ ആഹ്വാനം ചെയ്‌തിരുന്നത്‌. എന്നാല്‍ ഇന്ന സാഹചര്യം അതല്ലെന്നും പുരോഹിതന്‍ വ്യക്തമാക്കി. മുമ്പ്‌ ഗുജറാത്തിലെ സഭകള്‍ക്ക്‌ നരേന്ദ്ര മോഡിയുമായി മികട്ട ബന്ധമാണുണ്ടായിരുന്നത്‌. പ്രധാനമന്ത്രിയായി മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗുജറാത്തില്‍ നിന്ന്‌ ബിഷപ്പുമാരുടെ വന്‍സംഘം തന്നെ എത്തിയിരുന്നു. എന്നാല്‍ പിന്നീട്‌ രാജ്യവ്യാപകമായി ക്രിസ്‌ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ ബന്ധം വഷളാവുകയായിരുന്നു.

see also

Not a single stone thrown on a church in Modi regime: Alphons


ഇടയലേഖനമിറക്കിയ ബിഷപ്പിന്‌ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌
ഇടയലേഖനമിറക്കിയ ബിഷപ്പിന്‌ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക