Image

നാഗ്‌പൂര്‍ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി; ചരിത്ര നേട്ടവുമായി കോഹ്‌ലി

Published on 26 November, 2017
നാഗ്‌പൂര്‍ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി; ചരിത്ര നേട്ടവുമായി കോഹ്‌ലി


നാഗ്‌പൂര്‍:ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയുമായി ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്ലി. 259 പന്തില്‍ 15 ബൗണ്ടറികളും രണ്ട്‌ സിക്‌സറുകളുമായി തന്റെ ടെസ്റ്റ്‌ കരിയറിലെ അഞ്ചാമത്തെ ഇരട്ട സെഞ്ച്വറിയാണ്‌ സൂപ്പര്‍ നായകന്‍ സ്വന്തമാക്കിയത്‌.


ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റനെന്ന റെക്കോഡും കോഹ്ലി നേരത്തെ സ്വന്തമാക്കിയിരുന്നു. സുനില്‍ ഗവാസ്‌കറിന്റെ 11 സെഞ്ച്വറികളുടെ റെക്കാഡാണ്‌ 12 സെഞ്ച്വറികളുമായി കോഹ്ലി മറികടന്നത്‌. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ക്യാപ്‌റ്റനെന്ന റെക്കോര്‍ഡും കോഹ്ലിക്കാണ്‌. 

2017ല്‍ ഇതുവരെ 10 സെഞ്ച്വറികള്‍ അദ്ദേഹം നേടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക