കുവൈത്ത് സിറ്റി: വാഹനാപകടത്തില്‍പ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി അദാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി ജയേഷിന് കല കുവൈത്തിന്റെ ധന സഹായം കൈമാറി. അദാന്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കല കുവൈത്ത് പ്രസിഡന്റ് സുഗതകുമാര്‍ സഹായ ധനം കൈമാറി. കല ജനറല്‍ സെക്രട്ടറി ജെ.സജി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാര്‍, കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കുവൈത്തില്‍ സ്വകാര്യ കന്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന ജയേഷ് മെഹ്ബൂളയില്‍ വെച്ചാണു അപകടത്തില്‍പെട്ടത്. അപകടത്തെത്തുടര്‍ന്ന് ജയേഷിന്റെ ഒരു കാല് നഷ്ടപ്പെട്ടിരുന്നു. കല കുവൈത്ത് സാമൂഹ്യ വിഭാഗം, ജയേഷിനെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍