Image

സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ കൊയ്ത്തുത്സവം ആഘോഷിച്ചു

Published on 26 November, 2017
സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ കൊയ്ത്തുത്സവം ആഘോഷിച്ചു

അബുദാബി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തിലെ കൊയ്ത്തുത്സവം ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച വിശുദ്ധ കുര്‍ബാനാന്തരം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബ്രഹ്മാവര്‍ ഭദ്രാസനാധിപനും ഇടവകയുടെ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ് തിരുമേനി ഭദ്രദീപം കൊളുത്തിയതോടെ തുടക്കമായി. വൈകിട്ട് നടന്ന പൊതുസമ്മേളനത്തിന് യാക്കോബ് മാര്‍ ഏലിയാസ് തിരുമേനി അധ്യക്ഷത വഹിയ്ക്കുകയും ഇടവക വികാരി ബെന്നി മാത്യു അച്ചന്‍ സ്വാഗതം ആശംസിക്കുകയും ചെയ്തൂ. വിശിഷ്ട അതിഥിയായിരുന്ന ലത്തീന്‍ കാത്തോലിക്ക സഭയുടെ തിരുവനന്തപുരം ആര്‍ച് ബിഷപ്പ് സൂസപാക്യം തിരുമേനി ഈ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

മതസൗഹാര്‍ദത്തിന്റെയും, സാഹോദര്യത്തിന്റെയും വലിയ കൂട്ടയ്മയായ ആദ്യഫലപ്പെരുന്നാളില്‍ ഇടവകാംഗങ്ങളെ കൂടാതെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള അനേകായിരങ്ങള്‍ പങ്കെടുത്തൂ. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുടെ രുചിയൂറും കാലവറയായിരുന്നൂ ഈ വര്‍ഷത്തെ ആദ്യഫലപ്പെരുന്നാള്‍. കൂടാതെ സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വിവിധതരം ഗെയിമുകള്‍, മാജിക് ലാംപ്, ഔഷധ ചെടികള്‍ തുടങ്ങിയവ ഏവര്‍ക്കും നാടന്‍ ഓര്‍മ്മകളെ പുതുക്കുന്നവയായിരുന്നൂ. വിവിധ മതസ്ഥരായാ ജന വിഭാഗങ്ങള്‍ പങ്കെടുത്ത കൊയ്ത്തുത്സവം പങ്കെടുത്ത ഓരോരുത്തരിലും മറക്കാനാവാത്ത അനുഭവം ആയിതീര്‍ന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക