Image

കുവൈത്ത് കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തത്: ഉമ്മന്‍ ചാണ്ടി

Published on 26 November, 2017
കുവൈത്ത് കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തത്: ഉമ്മന്‍ ചാണ്ടി

കുവൈത്ത് സിറ്റി: ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യത്തിലും, ചികിത്സാ സഹായം നല്‍കുന്ന കാര്യത്തിലും, വീടില്ലാത്തവര്‍ക്ക് വീടുവെച്ചു നല്‍കുന്ന കാര്യത്തിലും കുവൈത്ത് കെഎംസിസിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും വിലമതിക്കാനാവാത്തതാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം കുവൈത്തിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് കുവൈത്ത് കഐംസിസി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ യോഗം കഐംസിസി മുന്‍ പ്രസിഡണ്ട് ഷറഫുദ്ദീന്‍ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. 

കുവൈത്ത് കഐംസിസി കേന്ദ്ര പ്രസിഡണ്ട് കെ.ടി.പി. അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ട്രഷറര്‍ എം.കെ.അബ്ദുറസാഖ്, മറ്റു ഭാരവാഹികളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, അസീസ് വലിയകത്ത്, അജ്മല്‍ വേങ്ങര, ഇസ്മായില്‍ ബേവിഞ്ച, ഹംസ കരിങ്കപ്പാറ, ഫാസില്‍ കൊല്ലം, മുന്‍ പ്രസിഡണ്ട് എ.കെ. മഹ്മൂദ്, മുന്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത, മുന്‍ ട്രഷറര്‍ എച്ച്.ഇബ്രാഹിം കുട്ടി,ഉപദേശക സമിതിയംഗങ്ങളായ സൈനുദ്ദീന്‍ കടിഞ്ഞുമൂല, ഖാലിദ് അല്ലക്കാട്ട്, ടി.വി.അസീസ്, ഒഐസിസി പ്രസിഡണ്ട് വര്‍ഗീസ് പുതുക്കുളങ്ങര, കെ.പി.സി.സി. വക്താവ് ഫില്‍സണ്‍ മാത്യു സംബന്ധിച്ചു. കുവൈത്ത് കെ.എം.സി.സി. നാല്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഏറ്റവും കൂടുതല്‍ ഫണ്ട് സമാഹരിച്ച ഫര്‍വാനിയ ഏരിയക്കുള്ള മെമെന്േ!റാ ഉമ്മന്‍ ചാണ്ടി കൈമാറി. 

മികച്ച പ്രവര്‍ത്തനത്തിനു വിവിധ വിംഗ്കള്‍ക്കുള്ള മെമെന്േ!റാകള്‍ എന്‍.കെ.ഖാലിദ് ഹാജി (മതകാര്യം), ഷാഫി കൊല്ലം (സ്‌പോര്‍ട്‌സ്), അലി മാണിക്കോത്ത് (ഹെല്‍പ്പ് ഡെസ്‌ക്), ഹംസ കരിങ്കപ്പാറ (സി.എച്ച്.സെന്റെര്‍), റിയാസ് ബാബു (റിലീഫ് സെല്‍) എന്നിവര്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്നും ഏറ്റുവാങ്ങി. കേന്ദ്ര ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ സ്വാഗതവും സെക്രട്ടറി സുബൈര്‍ കൊടുവള്ളി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക