Image

ബലാത്സംഗശ്രമം ചെറുത്ത വയോധികയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

Published on 26 November, 2017
ബലാത്സംഗശ്രമം ചെറുത്ത വയോധികയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

ബാരന്‍: ബലാത്സംഗശ്രമം ചെറുത്ത വയോധികയെ അയല്‍വാസി തലയ്ക്കടിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം. സലേരിയിലെ വീട്ടില്‍ തല തകര്‍ന്ന നിലയില്‍ അറുപതുകാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് വയോധികയുടെ അയല്‍വാസിയായ സുരാജ്മല്‍ അഹേദി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ വയോധികയെ താന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, അവര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് താന്‍ അവരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി പോലീസിനോടു സമ്മതിച്ചു. തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ചാണു കൊലപ്പെടുത്തിയത്. 

ഇതിനുശേഷം ഇയാള്‍ ഒളിവില്‍ പോയെങ്കിലും പോലീസ് അന്വേഷണത്തില്‍ പിടിയിലാകുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക