Image

മൂന്നാറില്‍ വന്‍കിട കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ല: മുഖ്യമന്ത്രി

Published on 26 November, 2017
മൂന്നാറില്‍ വന്‍കിട കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കിയില്‍ നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദുരുദേശ്യപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറില്‍ വന്‍കിട കൈയേറ്റക്കാരോട് വിട്ടുവീഴ്്ചയില്ല. എന്നാല്‍ കുടിയേറ്റകര്‍ഷകരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നീലക്കുറിഞ്ഞി സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. നീലക്കുറിഞ്ഞി പ്രകൃതിയുടെ വരദാനമാണ്. ഇതിനു ദോഷമുണ്ടാകുന്നതൊന്നും സര്‍ക്കാര്‍ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതും അങ്ങേയറ്റം ദുരുദേശ്യപരവുമാണ്. നേരത്തെ നടന്ന യോഗത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടായതായാണ് പ്രചാരണം. യോഗം സൗഹാര്‍ദപരമായിരുന്നു. സര്‍വെ നടത്തിയാല്‍ മാത്രമാണ് കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കു. അതിനാല്‍ ജനങ്ങള്‍ സര്‍വെയുമായി സഹകരിക്കണം. ഇടുക്കിയിലെ പട്ടയവിതരണം ഉടനെ പൂര്‍ത്തിയാക്കും. പട്ടയം നല്‍കാനുള്ള വ്യവസ്ഥകളില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക