Image

സമാധാനദൂതുമായി വലിയ ഇടയന്‍ ദക്ഷിണേഷ്യയിലേക്ക് (ജോസ് മാളേയ്ക്കല്‍)

Published on 26 November, 2017
സമാധാനദൂതുമായി വലിയ ഇടയന്‍ ദക്ഷിണേഷ്യയിലേക്ക് (ജോസ് മാളേയ്ക്കല്‍)
വത്തിക്കാന്‍: ശാശ്വത സമാധാനത്തിന്റെയും, സാര്‍വലൗകിക സ്‌നേഹത്തിന്റെയും, മതസൗഹര്‍ദ്ദത്തിന്റെയും ഊഷ്മള സന്ദേശവുമായി കലാപകലുഷിതമായ മ്യാന്‍മറില്‍ ആഗോളകത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ന് ശ്ലൈഹിക തീര്‍ത്ഥാടനം ആരംഭിക്കുന്നു. പത്രോസിന്റെ പിന്‍ഗാമിമാരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ആദ്യമായി ബുദ്ധമതഭൂരിപക്ഷരാജ്യമായ മ്യാന്‍മാര്‍ (പഴയ ബര്‍മ്മ) സന്ദര്‍ശിക്കുന്നത്. 52 മില്യണ്‍ ജനസംഖ്യയുള്ള മ്യാന്‍മറില്‍ കത്തോലിക്കര്‍ വെറും ഒരു ശതമാനമേയുള്ളു.

ലോകരാഷ്ട്രങ്ങളിലെ 120 കോടിയില്‍ അധികം വരുന്ന കത്തോലിക്കരുടെ ആത്മീയാചാര്യന്‍ എന്നതിലുപരി ലോകം ചെവികൊടുക്കുന്ന ധാര്‍മ്മികസ്വരമാണ് മാര്‍പാപ്പ. സ്‌നേഹത്തിന്റെയും, നീതിയുടെയും, സമാധാനത്തിന്റെയും, അനുരഞ്ജനത്തിന്റെയും സ്വരമാണത്. പരസ്‌നേഹം, പാവങ്ങളോടുള്ള പ്രത്യേക കരുതല്‍, ലളിത ജീവിതം, പരിസ്ഥിതിയോടുള്ള പ്രതിബദ്ധത എന്നിവ ജീവിതസുവിശേഷമായി സ്വീകരിച്ചിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രബോധനങ്ങളും, നിര്‍ണായകമായ ലോകവിഷയങ്ങളിലെ സ്‌നേഹ ഇടപെടലുകളും ലോകം ഉറ്റുനോക്കുന്നു.

ബുദ്ധമത ഭൂരിപക്ഷരാജ്യമായ മ്യാന്‍മറിലെ ജനതതി ഇന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന സ്‌നേഹവും സമാധാനവും ആണ് പാപ്പയുടെ സന്ദര്‍ശനത്തിന്റെ മുദ്രാവാക്യമായി മ്യാന്‍മാറിലെ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു പക്ഷേ ലോകസമാധാനദൂതനായ ഒരു മാര്‍പാപ്പയില്‍നിന്നും അവര്‍ ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ഈ രണ്ടു കാര്യങ്ങളായിരിക്കും. മ്യാന്‍മറിലെ സാധാരണ പൗരന്‍മാര്‍ക്ക് ഇന്നു ഏറ്റവും ആവശ്യമായിട്ടുള്ളതും ഈ രണ്ടു കാര്യങ്ങളാണ്. ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥി പ്രവാഹവും, അഭയാര്‍ത്ഥികളുടെമേല്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങളും നടന്ന ലോകഭൂപടത്തിലെ ഏക രാജ്യമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്പോള്‍ സമാധാന ദൂതുമായി പര്യടനം നടത്തുന്നത്.

മുസ്ലീം, ഹിന്ദു, ക്രൈസ്തവ, ബുദ്ധമതവിഭാഗങ്ങള്‍ അധിവസിക്കുന്ന മ്യാന്‍മാറിലെ മതന്യൂനപക്ഷവിഭാഗങ്ങളായ രോഹിംഗ്യമുസ്ലീങ്ങള്‍ക്കെതിരെയും, ക്രൈസ്തവര്‍ക്കെതിരെയും ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ കഴിഞ്ഞവര്‍ഷം മുതല്‍ നടക്കുന്ന പീഡനങ്ങള്‍ മാര്‍പാപ്പ ശക്തമായ ഭാഷയില്‍ അപലപിക്കുകയും, എല്ലാ മതവിഭാഗങ്ങളെയും സ്‌നേഹത്തിലും, പരസ്പരസഹകരണത്തിലും നയിക്കേണ്ടതിന്റെ ആവശ്യകത മ്യാന്‍മാര്‍ ഭരണാധികാരികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഭൂരിപക്ഷ ബുദ്ധമതവിഭാഗക്കാരും, മതന്യൂനപക്ഷ രോഹിംഗ്യമുസ്ലിംകളൂം തമ്മില്‍ നടക്കുന്ന ഒളിപോരാട്ടം കാരണം സാധാരണ പൗരന്മാര്‍ രാജ്യംവിട്ട് സമീപസ്ഥമായ ബംഗ്ലാദേശിലേക്ക് അഭയാര്‍ത്ഥികളായി ദിവസേന എത്തിക്കൊണ്ടിരിക്കുന്നു. പീഡനത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന രോഹിംഗ്യമുസ്ലീം ജനസംഖ്യ ഏതാണ്ട് 1.1 മില്യണ്‍ മാത്രമേയുള്ളൂ. ക്രൈസ്തവര്‍ വെറും 450,000 മാത്രം.

രോഹിംഗ്യമുസ്ലീംസമുദായത്തിനു നേരെ ഭൂരിപക്ഷ ബുദ്ധമതവിഭാഗമായ ഭരണകഷികള്‍ നടത്തുന്ന ക്രൂരമായ പീഡനമുറകള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും, പീഡനത്തെ ഭയന്ന് മ്യാന്‍മാറില്‍ നിന്നും അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കുള്ള അഭയാര്‍ത്ഥിപ്രവാഹം അവസാനിപ്പിച്ച് ആ മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവêന്നതിനും മാര്‍പാപ്പയുടെ മ്യാന്‍മാര്‍ സന്ദര്‍ശനം ഉപകരിക്കും.

ദാരിദ്ര്യത്തിനും, പീഡനങ്ങള്‍çമിരയായ രോഹിംഗ്യ അഭയാര്‍ത്ഥിയകളെ ഉള്‍ക്കൊള്ളാന്‍ അയല്‍രാജ്യങ്ങളായ ഇന്‍ഡ്യയും, ബംഗ്ലാദേശും മനസുവച്ചിട്ടില്ലെന്നു മാത്രമല്ല അവരെ അകറ്റിനിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളത്. മ്യാന്‍മാര്‍ ഭരണകൂടത്തെ നയിക്കുന്ന നൊബേല്‍ സമാധാനപുരസ്കാര ജേതാവായ ഓംഗ് സാന്‍ സുകിയുടെ നിലപാടും രോഹിംഗ്യകള്‍ക്ക് അനുകൂലമെന്നു പറയാനാവില്ല.

നവംബര്‍ 27 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് മ്യാന്‍മാറിലെ ഏറ്റവും വലിയ നഗരമായ യംഗൂണിലെത്തിച്ചേരുന്ന പാപ്പാക്ക് വീരോചിതമായ സ്വീകരണം വിമാനത്താവളത്തില്‍ ലഭിക്കും. മ്യാന്‍മാറിലെ മൂന്നു ദിവസത്തെ പര്യടനത്തിനിടക്ക് മാര്‍പാപ്പ തലസ്ഥാനമായ നായി പി ടോ, യംഗൂണ്‍ എന്നിവ സന്ദര്‍ശിക്കും.

പിറ്റെ ദിവസം തലസ്ഥാനമായ നായി പി ടോ യിലെ പ്രസിഡന്റിന്റെ വസതിയില്‍ ഔദ്യോഗിക സ്വീകരണം. 28 നും 29 നും സ്റ്റേറ്റ് കൗണ്‍സലറും, മ്യാന്‍മാര്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. രോഹിംഗ്യ ഗ്രൂപ്പുമായി നേരിട്ട് മാര്‍പാപ്പ അഭിമുഖം നടത്തുന്നില്ലായെങ്കിലും മ്യാന്‍മാര്‍ പ്രസിഡന്റ് ഹിതിന്‍ കയാവു, സ്റ്റേറ്റ് കൗണ്‍സിലര്‍ ഓംഗ് സാന്‍ സുകി ഉള്‍പ്പെടെയുള്ള സിവിലിയന്‍ ഭരണകൂടത്തെ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ രോഹിംഗ്യ പ്രശ്‌നവും ഉന്നയിക്കും.

നവംബര്‍ 29 ന് അര്‍പ്പിക്കപ്പെടുന്ന പൊതുദിവ്യബലിക്കുശേഷം ബുദ്ധമതക്കാരുടെ സുപ്രീംകൗണ്‍സിലിനെ അഭിസംബോധന ചെയ്യുന്ന മാര്‍പാപ്പ മ്യാന്‍മാറിലെ ബിഷപ്പുമാരുമായും കൂടിക്കാഴ്ച്ച നടത്തും. നവംബര്‍ 30 ë യുവജനങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ æര്‍ബാനയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നാലുദിവസത്തെ മ്യാന്‍മാര്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കു പോകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക