Image

ബലാല്‍സംഗത്തിന്‌ വധശിക്ഷ; നിയമശുപാര്‍ശക്ക്‌ മധ്യപ്രദേശ്‌ മന്ത്രിസഭയുടെ അംഗീകാരം

Published on 27 November, 2017
ബലാല്‍സംഗത്തിന്‌ വധശിക്ഷ; നിയമശുപാര്‍ശക്ക്‌ മധ്യപ്രദേശ്‌ മന്ത്രിസഭയുടെ അംഗീകാരം

ഭോപ്പാല്‍: 12 വയസിന്‌ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌താലും കൂട്ട ബലാത്സംഗത്തിനും വധശിക്ഷ നല്‍കാനുള്ള നിയമത്തിന്‌ മധ്യപ്രദേശ്‌ മന്ത്രി സഭ അംഗീകാരം നല്‍കി. മധ്യപ്രദേശില്‍ സ്‌ത്രീകള്‍ക്കെതിരേയുള്ള അതിക്രമം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇത്‌ തടയാനാണ്‌ കടുത്ത നിയമനിര്‍മ്മാണത്തിന്‌ ഒരുങ്ങിയതെന്ന്‌ ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ്‌ വ്യക്തമാക്കി.നാളെ ആരംഭിക്കുന്ന നിയമസഭയില്‍ ബില്ലിന്‌ അംഗീകാരം നല്‍കിയാല്‍ ഇത്‌ രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കും.

ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടവരില്‍ നിന്നുള്ള പിഴയും ഇവര്‍ക്കുള്ള ശിക്ഷയും ഉയര്‍ത്താന്‍ ശിക്ഷാ നിമയത്തില്‍ ഭേദഗതി വരുത്താനും മന്ത്രിസഭ അംഗീകാരം നല്‍കി. മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവ്രാജ്‌ സിങ്‌ ചൌഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ്‌ ശുപാര്‍ശകള്‍ക്ക്‌ അംഗീകാരം നല്‍കിയത്‌.നാഷണല്‍ െ്രെകം റെക്കോര്‍ഡ്‌സ്‌ ബ്യൂറോയുടെ 2015ലെ കണക്കനുസരിച്ച്‌ രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സംസ്ഥാനമാണ്‌ മധ്യപ്രദേശ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക