Image

ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ ജിഗ്‌നേഷ്‌ മെവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു

Published on 27 November, 2017
ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ ജിഗ്‌നേഷ്‌ മെവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു

ഗുജറാത്ത്‌ നിയമസഭ തിരഞ്ഞെടുപ്പില്‍ സംവരണമണ്ഡലമായ വദ്‌ഗാമില്‍ നിന്ന്‌ താന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ പോവുകയാണെന്ന്‌ ദളിത്‌ നേതാവും രാഷ്ട്രീയ ദളിത്‌ അധികാര്‍ മഞ്ച്‌ കണ്‍വീനറുമായ ജിഗ്‌നേഷ്‌ മേവാനി. ഫേസ്‌ബുക്‌ പോസ്റ്റിലാണ്‌ ജിഗ്‌നേഷ്‌ മേവാനി തന്റെ തീരുമാനം അറിയിച്ചത്‌. ബിജെപിയുമായി നേരിട്ടുള്ള പോരാട്ടം അനിവാര്യമായതിനാല്‍ കോണ്‍ഗ്രസ്‌ അടക്കമുള്ള പാര്‍ട്ടികളോട്‌ ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന്‌ ജിഗ്‌നേഷ്‌ അഭ്യര്‍ത്ഥിച്ചു. സ്വതന്ത്രന്മാരോടും മത്സരത്തില്‍ നിന്ന്‌ പിന്മാറണമെന്ന്‌ ജിഗ്‌നേഷ്‌ ആവശ്യപ്പെട്ടു.

22 വര്‍ഷത്തെ ബിജെപിയുടെ ദുര്‍ഭരണത്തെ തുറന്നുകാട്ടണം. ബിജെപിയുടെ ഫാഷിസ്റ്റ്‌ ഭരണം അവസാനിപ്പിക്കാന്‍ എല്ലാവരുടേയും സഹകരണം വേണമെന്ന്‌ പ്രവാസി ഗുജറാത്തികളോട്‌ ഫേസ്‌ബുക്ക്‌ വീഡിയോ വഴിയും മേവാനി അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസ്‌ മേവാനിയുടെ ആവശ്യം അംഗീകരിച്ചേക്കുമെന്നാണ്‌ സൂചന. നേരത്തെ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിക്കെതിരായ നീക്കങ്ങള്‍ സംബന്ധിച്ചും ദളിത്‌ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തിയിരുന്നു. രാഹുലുമായുള്ള ചര്‍ച്ച തൃപ്‌തികരമാണ്‌ എന്നായിരുന്നു ജിഗ്‌നേഷ്‌ മേവനിയുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക