Image

ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കി;ആദ്യം പരിഗണിക്കുക അശോകന്റെ ഹര്‍ജി

Published on 27 November, 2017
ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കി;ആദ്യം പരിഗണിക്കുക അശോകന്റെ ഹര്‍ജി

ന്യൂഡല്‍ഹി: മതംമാറ്റവും വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ വൈക്കം സ്വദേശിനി ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കി. മൂന്നുമണിക്കാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. ഹാദിയയുടെ വാദംകേള്‍ക്കുന്നത്‌ അടച്ചിട്ട കോടതി മുറിയിലാകണമെന്ന്‌ ആവശ്യപ്പെട്ട്‌ പിതാവ്‌ അശോകന്‍ സമര്‍പ്പിച്ച ഹര്‍ജി യാണ്‌ ആദ്യം പരിഗണിക്കുക. 

ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും എഎം ഖാന്‍വില്‍ക്കറും അംഗങ്ങളായ ബെഞ്ച്‌ ആദ്യം ഈ ഹര്‍ജിയില്‍ തീരുമാനമെടുത്തശേഷമാകും പ്രധാന വിഷയത്തിലേക്ക്‌ കടക്കുക. ഹാദിയയുടെ ഭര്‍ത്താവ്‌ ഷഫീന്‍ ജഹാനും ഗകാടതിയിലെത്തിയിട്ടുണ്ട്‌. 

ഇരുവരും തമ്മിലുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ഷഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ്‌ സുപ്രീംകോടതി പരിഗണിക്കുന്നത്‌.

കേസുമായി ബന്ധപ്പെട്ട്‌ മുദ്രവച്ച നാല്‌ കവറുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തല്‍സ്ഥിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. ഉയര്‍ന്ന മനഃശാസ്‌ത്രസമീപനങ്ങള്‍ക്കും സിദ്ധാന്ത ഉപദേശങ്ങള്‍ക്കും ഹാദിയ വിധേയയായെന്നാണ്‌ എന്‍ഐഎ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്‌.

ദുര്‍ബലമായ മാനസികാവസ്ഥയാണ്‌ ഹാദിയക്ക്‌ ഉള്ളതെന്നും കേസ്‌ നേരത്തെ പരിഗണിച്ച ഹൈക്കോടതി ഈ വസ്‌തുത കണക്കിലെടുത്തിരുന്നെന്നുമാണ്‌ വാദം.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന്‌ ഹാദിയ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ എന്‍ഐഎ
അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന വാദമാകും ഭര്‍ത്താവായിരുന്ന ഷെഫിന്‍ ജഹാന്‍ ഉന്നയിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക