Image

സഫിയ അജിത്ത് മെമ്മോറിയൽ വോളി; കാസ്‌ക ദമ്മാമിന് ഉജ്ജ്വലവിജയം.

Published on 27 November, 2017
സഫിയ അജിത്ത് മെമ്മോറിയൽ വോളി; കാസ്‌ക ദമ്മാമിന് ഉജ്ജ്വലവിജയം.

 

ദമ്മാം: നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി കായികവേദിയുടെ ആഭിമുഖ്യത്തിൽ  നടന്നു വരുന്ന സഫിയ അജിത്ത് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന്റെ രണ്ടാം മത്സരത്തിൽ ലക്കിസ്റ്റാർ ദമ്മാം ടീമിനെതിരെ, കാസ്‌ക ദമ്മാം ടീമിന് ഉജ്ജ്വലവിജയം.

 

ദമ്മാം അൽ സുഹൈമി ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കായികപ്രേമികളെ ആവേശഭരിതരാക്കിയ മത്സരത്തിൽ, തുടക്കം മുതൽ തന്നെ കാസ്‌ക ദമ്മാം വ്യക്തമായ ആധിപത്യം പുലർത്തി. മികച്ച പരസ്പരധാരണയും, ആസൂത്രണമികവും ഒരുമിപ്പിച്ച് കൊണ്ട് കളം നിറഞ്ഞു കളിച്ച കാസ്‌ക ദമ്മാം ടീമിന്റെ, ശക്തിയേറിയ സ്മാഷുകൾക്കും, മികച്ച ബ്ലോക്കുകൾക്കും, മറുപടി നൽകാനാകാതെ ലക്കിസ്റ്റാർ ദമ്മാം കുഴങ്ങി. വാശിയേറിയ മത്സരത്തിൽ എതിരില്ലാതെ മൂന്നു ഗെയിമും നേടിയ  കാസ്‌ക ദമ്മാം വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. സ്‌കോർ 25-17, 25-10, 25-15.

ഈ ജയത്തോടെ കാസ്‌ക ദമ്മാം സെമിഫൈനലിലേയ്ക്ക് കടന്നു.  

സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പല പ്രമുഖരു൦ മത്സരം വീക്ഷിയ്ക്കാൻ എത്തിയിരുന്നു.  മത്സരത്തിന് മുൻപ് ഗ്രൗണ്ടിൽ അണിനിരന്ന ടീമംഗങ്ങളെ നവയുഗം കായികവേദി കൺവീനർ റെജി സാമുവൽ, ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം, കുടുംബവേദി കൺവീനർ ദാസൻ രാഘവൻ എന്നിവർ പരിചയപ്പെട്ടു.

സക്കീർ ഹുസൈൻ ആയിരുന്നു കളിയുടെ മുഖ്യറഫറി.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ.ജി, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ,  ട്രെഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ അരുൺ ചാത്തന്നൂർ, ശ്രീകുമാർ വെള്ളല്ലൂർ, അരുൺ നൂറനാട്, ബിജു വർക്കി, റെഞ്ചി കണ്ണാട്ട്, സനു മഠത്തിൽ, കുഞ്ഞുമോന്‍ കുഞ്ഞച്ചന്‍സന്തോഷ് ചങ്ങോലിക്കല്‍, തോമസ്‌ സക്കറിയ, ജയന്‍ പിഷാരടി, ഷറഫുദ്ദീന്‍, നിസാമുദ്ദീൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ദാർഅൽസിഹ ആശുപത്രിയും ബി.പി.എൽ കാർഗോയുമാണ് ടൂർണ്ണമെന്റ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക