Image

മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി വാവരുനട

അനില്‍ കെ പെണ്ണുക്കര Published on 27 November, 2017
മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി വാവരുനട
ശബരിമല സന്നിധാനത്ത്പതിനെട്ടാം പടിക്കു പടിയ്ക്ക് താഴെയുള്ള വാവരുനട മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. മറ്റൊരു ആരാധനാലയത്തിലുംകാണാനാകാത്ത കൂട്ടായ്മയാണ്വാവരു നട പ്രദാനം ചെയ്യുന്നത്.

പുലിപ്പാല്‍ തേടിയിറങ്ങിയ മണികണ്ഠന്‍ വാവരുമായി ഏറ്റുമുട്ടുമെന്നും അതിലൂടെ ചങ്ങാത്തം സ്ഥാപിക്കുമെന്നും വെളിപാട് കിട്ടിയിരുന്നു . ബലപരീക്ഷണത്തിലൂടെ വാവരെ മനസിലാക്കിയ അയ്യപ്പന്‍ തന്റെ ദൗത്യനിര്‍വഹണത്തില്‍ അദ്ദേഹത്തെയും കൂട്ടി . ഒടുവില്‍ അയ്യപ്പന്‍ കുടികൊള്ളുന്നസന്നിധാനത്തിന് സമീപത്തായി വാവരെയും ഇരുത്തി എന്നാണ് ഐതീഹ്യം-വാവരു നടയിലെ മുഖ്യകാര്‍മികന്‍ വി.എസ്. അബ്ദുള്‍ റഷീദ് മുസലിയാര്‍ പറഞ്ഞു.

ജ്യോതിഷിയും ആയുര്‍വേദ വൈദ്യനുമായിരുന്നത്രെ വാവരുസ്വാമി. എരുമേലിയില്‍ പെട്ടതുള്ളിയെത്തുന്നഅയ്യപ്പന്മാര്‍ അവിടെ ക്ഷേത്രത്തിലും വാവരുപള്ളിയിലും ദര്‍ശനം നടത്തിയ ശേഷമാണ് ശബരിമലയിലേയ്ക്ക് എത്തുക. ജാതിമത വര്‍ണ വ്യത്യാസമില്ലാതെ ആര്‍ക്കും ദര്‍ശനം നടത്താവുന്ന ശബരിമല നാനാത്വത്തില്‍ ഏകത്വവും വിശ്വമാനവികതയും ഉയര്‍ത്തിപ്പിടിക്കുമെന്നുംജാതിമത സ്പര്‍ധയും തീവ്രവാദവും വര്‍ധിക്കുന്ന ഇന്നത്തെസാഹചര്യത്തില്‍ ഏറെ പ്രസക്തമാണ് സന്നിധാനത്തെ വാവരുനട എന്നുംഅദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മല്ലപ്പള്ളി വായ്പ്പൂര് വെപ്ലാക്കല്‍ കുടുംബത്തിലെ തലമുതിര്‍ന്ന അംഗമാണ് വാവരുനടയില്‍ മുഖ്യകാര്‍മികനായി എത്തുക. കുടംബങ്ങളിലുള്ളവര്‍ യോഗം കൂടി പ്രായവും പൂര്‍ണസമ്മതവും നോക്കിയ ശേഷമാണ് മുഖ്യകാര്‍മികനെ തിരഞ്ഞെടുക്കുക.

വാവരുടെ ഊര് എത് ലോപിച്ചാണ് വായ്പ്പൂര് ആയതെന്നും ഐതീഹ്യമുണ്ട്. അയ്യപ്പ ദര്‍ശനത്തിനെത്തുന്നവര്‍ വാവരുസ്വാമിയെയും കണ്ട് വണങ്ങി അനുഗ്രഹം വാങ്ങുന്നു . വാവരുടെ ഉടവാള്‍ വാവരുനടയില്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ഇടതുഭാഗത്താണ് കാര്‍മ്മികന്‍ ഇരുന്നുപ്രസാദം നല്‍കുന്നത്. ഭസ്മം, ചരട് എന്നിവഇവിടെ നിന്നുംഭക്തര്‍ക്ക് നല്‍കുന്നു .

കുരുമുളക്, സുഗന്ധദ്രവ്യങ്ങള്‍, അരി എന്നിവ കാണിക്കയായി ഭക്തര്‍ നല്‍കി വരുന്നു. അരി, ചുക്ക്, ജിരകം, ഏലയ്ക്ക എന്നിവ പൊടിച്ചുണ്ടാക്കിയതാണ് വാവരുനടയിലെ പ്രധാന പ്രസാദം. മധുരവും കയ്പ്പും എരിവും ചേര്‍ന്നതാണ് ഈ പ്രസാദം. ലോകത്തിനാകെ മാതൃകയാണ് തത്ത്വമസി സന്ദേശമരുളുന്ന ശബരിമലയും അതോട് ചേര്‍ന്നുള്ളവാവരുനടയും. 
മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി വാവരുനട
മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി വാവരുനട
മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി വാവരുനട
മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി വാവരുനട
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക