Image

ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് വിദ്യാഭ്യാസ സെമിനാര്‍ വന്‍ വിജയം

ജയപ്രകാശ് നായര്‍ Published on 28 November, 2017
ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് വിദ്യാഭ്യാസ സെമിനാര്‍ വന്‍ വിജയം
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് സംഘടിപ്പിച്ച രണ്ടാമത് വിദ്യാഭ്യാസ സെമിനാര്‍ വന്‍ വിജയമായി.

നവംബര്‍ 4 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ 3 മണി വരെ ന്യൂയോര്‍ക്കിലെ വെസ്റ്റ്ബറിയിലുള്ള വിയാന ഹോട്ടല്‍ &  സ്പായില്‍ വെച്ച് വിവിധ വിദ്യാഭ്യാസ വിചക്ഷണന്മാരുടെ നേതൃത്വത്തിലായിരുന്നു സെമിനാര്‍. 

നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്  ഉപകരിക്കാന്‍ വേണ്ടി നടന്ന ക്ലാസ്സുകളില്‍ നഴ്‌സിംഗ് രംഗത്തെ നിയമവശങ്ങളെക്കുറിച്ച് കാരണ്‍ ഹാല്‍പ്പേണും കെറി മഹോണിയും (RN,Esq.) വിശദീകരിച്ചു.

'ദ ഇംപാക്ട് ഓഫ് ഇന്‍സിവിലിറ്റി ഓണ്‍ പേഷ്യന്റ് കെയര്‍' എന്ന വിഷയം റൗളാന്‍ഡ് രാംദാസ് (DNP,ANP-C,RN.) ആണ് അവതരിപ്പിച്ചത്.

സ്‌ട്രെസ്സ് ഇല്ലാതാക്കുന്നതിനുള്ള അരോമ തെറാപ്പിയെക്കുറിച്ചു ആധികാരികമായി സംസാരിച്ചത് ടെറന്‍സ് ഷെന്‍ഫീല്‍ഡ് (MS, RRT-ACCS, RPFT, NPS, AE-C) ആയിരുന്നു.

ക്ലാസുകളെല്ലാം വളരെ വിജ്ഞാനപ്രദമായിരുന്നുവെന്ന് പങ്കെടുത്തവരെല്ലാവരും വിലയിരുത്തി.   

ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍ എജ്യുക്കേഷന്‍ ചെയര്‍പെഴ്‌സണ്‍ അര്‍ച്ചന ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ഈ സെമിനാര്‍ സംഘടിപ്പിച്ചത്. 



ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് വിദ്യാഭ്യാസ സെമിനാര്‍ വന്‍ വിജയം   ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് വിദ്യാഭ്യാസ സെമിനാര്‍ വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക