Image

ജസ്റ്റിസ്‌ ഹര്‍കിഷന്‍ ലോയയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട കുടുംബാംഗങ്ങളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

Published on 28 November, 2017
ജസ്റ്റിസ്‌ ഹര്‍കിഷന്‍ ലോയയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട കുടുംബാംഗങ്ങളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി


ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ മുഖ്യപ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യജ ഏറ്റമുട്ടല്‍ കേസ്‌ കൈകാര്യം ചെയ്‌ത ജഡ്‌ജിയുടെ മരണം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകവെ, മരിച്ച്‌ ജഡ്‌ജി ബ്രിജ്‌ ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ കുടൂംബാംഗങ്ങളെ ദുരുഹ സാഹചര്യത്തില്‍ കാണാതായി. കേസില്‍ വാദം കേട്ട സി ബി ഐ പ്രത്യേക കോടതി ജഡ്‌ജി ലോയയുടെ മരണം ദുരൂഹമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട കുടുംബാംഗങ്ങളെയാണ്‌ കാണാതായത്‌.

ലോയയുട സഹോദരിമാരായ ഡോ. അനുരാധ ബിയാനി, സവിത മന്ദാനെ അച്ഛന്‍ ഹര്‍്‌കിഷന്‍ എന്നിവരാണ്‌ ദുരുഹസാഹചര്യത്തില്‍ അപ്രത്യക്ഷരായത്‌. ലോയയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും കഴിഞ്ഞ ആഴ്‌ചയാണ്‌ ഒരു അഭിമുഖത്തില്‍ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത്‌. മൂന്നുപേരുടേയും ഫോണുകള്‍ പ്രവര്‍ത്തന രഹിതമാണ്‌.കുടുബാംഗങ്ങള്‍ എവിടെയാണെന്നതിനെ കുറിച്ച്‌ ദിവസങ്ങളായി വിവരമൊന്നുമില്ലെന്ന്‌ ഹര്‍കിഷന്റെ സഹോദരന്‍ ശ്രീനിവാസ്‌ പറഞ്ഞു. മഹാരാഷ്ട്രയിലെ ലാത്തൂരിലുളള ഹര്‍കിഷന്റെ വീട്ടില്‍ ഇപ്പോള്‍ ആരുമില്ല.

സൊഹാറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സി.ബി.ഐ ജഡ്‌ജി ഹര്‍കിഷന്‍ ലോയ 2014 ഡിസംബര്‍ ഒന്നിന്‌ പുലര്‍ച്ചെ നാഗ്‌പൂരില്‍ വച്ചാണ്‌ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്‌. മരണത്തിലും പോസ്റ്റ്‌മാര്‍ട്ടം നടത്തിയതിലും അസ്വാഭാവികതയുണ്ടെന്ന്‌ ലോയയുടെ കുടുംബം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കേസില്‍ അനുകൂല വിധി നേടുന്നതിനായി 100 കോടി രൂപ ജഡ്‌ജിക്ക്‌ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും കുടുംബം പറയുന്നു.

ഈ സാഹചര്യത്തിലാണ്‌ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായത്‌. ഇക്കാര്യം ആവശ്യപ്പെട്ട്‌ മുബൈ ഹൈക്കോടതി മുന്‍ ജഡ്‌ജി ചീഫ്‌ ജസ്റ്റിസിന്‌ നേരത്തെ കത്തെഴുതിയിരുന്നു. മുന്‍ ജഡ്‌ജി മര്‍ലപ്പല്ലെയാണ്‌ മുബൈ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ മജ്ഞുള ചെല്ലൂറിന്‌ കത്തയച്ചത്‌. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും ജഡ്‌ജിയെ അനുകൂല വിധിക്കായി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും, അദ്ദേഹത്തിന്റെ കുടുംബം വെളിപ്പെടുത്തിയ സാഹചര്യത്തിലാണ്‌ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. കൂടാതെ ജഡ്‌ജിയുട മരണത്തില്‍ ദുരൂഹത നീക്കണമെന്ന്‌ ഡല്‍ഹി മുന്‍ ജഡ്‌ജി എ.പി ഷായും പ്രതികരിച്ചിരുന്നു.

ലോയയുടെ മരണം പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട്‌ അന്വേഷിപ്പിക്കണം, ദുരൂഹത നീക്കണം, തങ്ങള്‍ അനാഥരാണ്‌ എന്ന തോന്നല്‍ കീഴ്‌ക്കോടതി ജഡ്‌ജിമാര്‍ക്ക്‌ ഉണ്ടാകാന്‍ ഇടവരുത്തരുത്‌ എന്നീ കാര്യങ്ങളും കത്തില്‍ പറഞ്ഞിട്ടുണ്ട്‌.

ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സാമൂഹിക സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്‌. കൂടാതെ ജഡ്‌ജിയുടെ കുടുംബത്തിനും വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌ത മാധ്യമ പ്രവര്‍ത്തകനും സുരക്ഷയൊരുക്കണമെന്ന 
ആവശ്യവും ശക്തമാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക