Image

രാജസ്ഥാന്‍ കോളേജ്‌ ഹോസ്റ്റലുകളില്‍ ദേശീയഗാനം നിര്‍ബന്ധം; സര്‍ക്കാര്‍ ഉത്തരവിറങ്ങി

Published on 28 November, 2017
രാജസ്ഥാന്‍ കോളേജ്‌ ഹോസ്റ്റലുകളില്‍ ദേശീയഗാനം നിര്‍ബന്ധം; സര്‍ക്കാര്‍ ഉത്തരവിറങ്ങി



ജയ്‌പൂര്‍ : കോളേജ്‌ ഹോസ്റ്റലുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സാമൂഹിക നീതി വകുപ്പാണ്‌ ഉത്തരവിറക്കിയിരിക്കുന്നത്‌. സംസ്ഥാനത്തെ 800 ഓളം വരുന്ന സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ ദിവസവും ദേശീയഗാനം ആലപിക്കണമെന്നാണ്‌ ഉത്തരവ്‌.

റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ഈ രീതി പിന്തുടരുന്നുണ്ട്‌. വിദ്യാര്‍ത്ഥികളില്‍ ദേശഭക്തി ഉണര്‍ത്താന്‍ തീരുമാനം സഹായിക്കുമെന്ന്‌ വകുപ്പ്‌ ഡയറക്ടര്‍ സമിത്‌ ശര്‍മ്മ അറിയിച്ചു. രാവിലെ 7 മണിക്ക്‌ പ്രാര്‍ത്ഥനാ സമയത്താണ്‌ ദേശീയഗാനം ചൊല്ലേണ്ടത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക