Image

ഫോണ്‍കെണി കേസ്‌ ഹൈക്കോടതി ഡിസംബര്‍ 12ലേക്ക്‌ മാറ്റി

Published on 28 November, 2017
ഫോണ്‍കെണി കേസ്‌ ഹൈക്കോടതി ഡിസംബര്‍ 12ലേക്ക്‌ മാറ്റി


കൊച്ചി: ഗതാഗതമന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസ്‌ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഡിസംബര്‍ 12ലേക്ക്‌ മാറ്റി. കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ ടേംസ്‌ ഓഫ്‌ റഫറന്‍സ്‌ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മുന്‍ മന്ത്രി ശശീന്ദ്രനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന മംഗളം ജി വനക്കാരിയുടെ ഹര്‍ജിയിലാണ്‌ കോടതിയുടെ നിര്‍ദേശം .


പൊതു പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ കമ്മിഷന്റെ പരിഗണനാവിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന്‌ കോടതി വാക്കാല്‍ പരാമര്‍ശിച്ചു .കേസ്‌ പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന ഹര്‍ജി യഥാസമയം പരിഗണിക്കുമെന്ന്‌ കോടതി വ്യക്തമാക്കി . കക്ഷി ചേരല്‍ ഹര്‍ജി ഇല്ലെങ്കില്‍ പോലും കാര്യങ്ങള്‍ വിശദമായി പരിശോധിക്കപ്പെടുമെന്നും ജസ്റ്റീസ്‌ സുനില്‍ തോമസ്‌ വാക്കാല്‍ വ്യക്തമാക്കി .

കേസില്‍ ശശീന്ദ്രനും മംഗളം ജീവനക്കാരിക്കും എതിര്‍ സത്യവാങ്ങ്‌മൂലം സമര്‍പ്പിക്കാന്‍ കോടതി സാവകാശം അനുവദിച്ചു .



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക