Image

ദിലീപ്‌ദുബായിലേക്ക്‌; ഒപ്പം അമ്മ മാത്രം

Published on 28 November, 2017
ദിലീപ്‌ദുബായിലേക്ക്‌; ഒപ്പം അമ്മ മാത്രം


കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലുള്ള നടന്‍ ദിലീപ്‌ ഇന്ന്‌ ദുബായിലേക്ക്‌ പോയി. അമ്മയ്‌ക്കൊപ്പമാണ്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും ദുബായിലേക്ക്‌ പോയത്‌. ദുബായിയിലെ കരാമയില്‍ തുടങ്ങുന്ന ദേ പുട്ട്‌ എന്ന തന്റെ ഹോട്ടലിന്റെ ഉദ്‌ഘാടനത്തിനാണ്‌ ദിലീപ്‌ കോടതിയുടെ പ്രത്യേക അനുമതിയോടെ പോകുന്നത്‌. ഭാര്യ കാവ്യയും മകള്‍ മീനാക്ഷിയും ദിലീപിനൊപ്പം പോയിട്ടില്ല.

അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്‌ളാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലെത്തി ദിലീപ്‌ ഇന്നലെ പാസ്‌പോര്‍ട്ട്‌ കൈപ്പറ്റിയിരുന്നു.

നാല്‌ ദിവസം വിദേശത്ത്‌ തങ്ങുന്നതിനായി 6 ദിവസത്തേക്കാണ്‌ ഹൈക്കോടതി ജാമ്യത്തില്‍ ഇളവ്‌ അനുവദിച്ചത്‌.നടിയെ അപമാനിച്ച ദൃശ്യങ്ങള്‍ പകര്‍ത്തില മൊബൈല്‍ വിട്ടു കിട്ടാത്തതിനാല്‍ വിദേശയാത്ര അനുവദിക്കരുതെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി യാത്രാനുമതി നല്‍കുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക