Image

സിനിമയിലെ സ്‌ത്രീസുരക്ഷയ്‌ക്ക്‌ വനിതാ 'കരിമ്പൂച്ചകള്‍

Published on 28 November, 2017
സിനിമയിലെ സ്‌ത്രീസുരക്ഷയ്‌ക്ക്‌ വനിതാ 'കരിമ്പൂച്ചകള്‍


സിനിമയിലെ സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി ആയോധനകലകള്‍ അഭ്യസിച്ച സ്‌ത്രീകളെ നിയോഗിക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്‌ സ്‌ത്രീസുരക്ഷയ്‌ക്ക്‌ പ്രാധാന്യം നല്‍കുന്ന പദ്ധതി ആവിഷ്‌ക്കരിക്കുന്നത്‌. ആയോധനകലകളില്‍ പരിശീലനം ലഭിച്ച നൂറോളം സ്‌ത്രീകളുടെ സംഘം ഇപ്പോള്‍ തയാറായി നില്‍ക്കുന്നുണ്ട്‌. മാക്ടാ ഫൈറ്റേഴ്‌സ്‌ യൂണിയന്റെ നേതൃത്വത്തിലാണ്‌ സ്‌ത്രീസുരക്ഷ്‌ക്ക്‌ 'കരിമ്പൂച്ചകളെ' നല്‍കുന്നത്‌.

സിനിമയിലെ നായികമാര്‍ക്കും മറ്റുള്ള സ്‌ത്രീകള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്‌. പ്രധാനമായും നായികമാരെ ഉദ്ദേശിച്ച്‌ തന്നെയാണ്‌ ഇത്തരമൊരു സംഘത്തിന്‌ രൂപം കൊടുത്തിരിക്കുന്നത്‌. ആയോധകലകളിലെ പ്രാവീണ്യത്തിന്‌ പുറമെ െ്രെഡവിംഗ്‌ പരിശീലനവും ലഭിച്ചവരായിരിക്കും ഇവര്‍. വീട്ടില്‍നിന്ന്‌ ലൊക്കേഷനിലേക്കും അവിടെനിന്ന്‌ തിരിച്ച്‌ വീട്ടിലേക്കും ഈ സംഘത്തില്‍പ്പെട്ട ആളുകള്‍ നായികമാര്‍ക്കൊപ്പമുണ്ടാകും. ഇനി ഷൂട്ടിംഗിന്‌ ശേഷം ഹോട്ടലിലാണ്‌ തങ്ങുന്നതെങ്കില്‍ ഇവരും മുറിക്ക്‌ പുറത്തുണ്ടാകും. നായികമാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ ഈ സേവനം ലഭ്യമാക്കുകയുള്ളു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക