Image

മന്ത്രി എംഎം മണിയെ വിമര്‍ശിച്ച്‌ ബിനോയ്‌ വിശ്വം

Published on 28 November, 2017
മന്ത്രി എംഎം മണിയെ വിമര്‍ശിച്ച്‌ ബിനോയ്‌ വിശ്വം

നീലകുറിഞ്ഞി ഉദ്യാന അതിര്‍ത്തി വിഷയത്തില്‍ മന്ത്രി എംഎം മണിയെ വിമര്‍ശിച്ച്‌ സിപിഐ നേതാവും മുന്‍ വനംവകുപ്പ്‌ മന്ത്രിയുമായ ബിനോയ്‌ വിശ്വം. പരിസ്ഥിതിയെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ്‌ നിലപാട്‌ എന്താണെന്ന്‌ സിപിഐഎം മണിക്ക്‌ പറഞ്ഞു കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ട ബിനോയ്‌ വിശ്വം മണി സംസാരിക്കുന്നത്‌ ഭൂമിയെ ലാഭത്തിനായി മാത്രം പരിഗണിക്കുന്ന മുതലാളിമാരുടെ ഭാഷയാണെന്നും കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട്‌ സംസാരിക്കുമ്പോഴാണ്‌ ബിനോയ്‌ വിശ്വം ഇക്കാര്യം പറഞ്ഞത്‌.

താന്‍ മന്ത്രിയായിരിക്കുന്ന സമയത്ത്‌ ഭൂമിക്ക്‌ പട്ടയമുള്ളവരെ കണ്ടെത്താന്‍ ഹിയറിങ്‌ നടത്താന്‍ പദ്ധതിയിട്ടിരുന്നു. അന്ന്‌ ഹിയറിങ്‌ നടത്തിയാല്‍ വെടിവെയ്‌പുണ്ടാകുമെന്നും മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നും തുടങ്ങിയ ഭീഷണി മുഴക്കിയവരാണ്‌ ഇപ്പോള്‍ ബഹളം വെയ്‌ക്കുന്നതെന്ന്‌ ബിനോയ്‌ വിശ്വം കുറ്റപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക