Image

ഇവാങ്ക ട്രംപ്‌ ഇന്ത്യയില്‍; ആഗോള സംരംഭക ഉച്ചകോടിയില്‍ പങ്കെടുക്കും

Published on 28 November, 2017
ഇവാങ്ക ട്രംപ്‌ ഇന്ത്യയില്‍; ആഗോള സംരംഭക ഉച്ചകോടിയില്‍ പങ്കെടുക്കും


ഹൈദരാബാദ്‌: അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാല്‍ഡ്‌ ട്രംപിന്റെ മകളും പ്രസിഡന്റിന്റെ ഉപദേശകയുമായ ഇവാങ്ക ട്രംപ്‌ ഹൈദരാബാദിലെത്തി. ആഗോള സംരംഭക ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ്‌ ഇവാങ്ക ഇന്ത്യയിലെത്തിയത്‌.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയ്‌ക്കും യുഎസും ചേര്‍ന്ന്‌ ഒരുപാടുകാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന്‌ ഇവാങ്ക ഹൈദരാബാദില്‍ പറഞ്ഞു. 

ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ താന്‍ എറെ ആവേശത്തിലാണ്‌. ഇന്ത്യയെക്കുറിച്ചു കൂടുതല്‍ മസനസിലാക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയുണ്ടെന്നും ഇവാങ്ക പറഞ്ഞു.


ഇന്ത്യ, യുഎസ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ 400 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കൂടാതെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ പകുതിയിധികം സ്‌ത്രീകളാണ്‌. അഫ്‌ഗാനിസ്ഥാന്‍, സൗദി അറേബ്യ, ഇസ്രയേല്‍ തുടങ്ങിയ 10 രാജ്യങ്ങള്‍ വനിതാപ്രതിനിധികളെയാണ്‌ അയച്ചിരിക്കുന്നത്‌. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎസില്‍ നിന്നെത്തുന്ന പ്രതിനിധികളുടെ സംഘത്തെ നയിക്കുന്നത്‌ ഇവാങ്കയാണ്‌. മുന്‍ യുഎസ്‌ പ്രസിഡന്‍റ്‌ ബരാക്‌ ഒബാമയാണ്‌ ജിഇഎസ്‌ ആരംഭിച്ചത്‌. നീതി ആയോഗാണ്‌ പരിപാടിയുടെ സംഘാടകര്‍.

 സ്‌ത്രീ സംരംഭകരുടെ വളര്‍ച്ച ഉയര്‍ത്തി കൊണ്ടുവരുകയെന്നാണ്‌ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. കൂടാതെ 'ഒന്നാമത്‌ സ്‌ത്രീ, എല്ലാവര്‍ക്കും ഐശ്വര്യം' എന്നതാണ്‌ സമ്മേളനത്തിന്റെ പ്രമേയവും.  ഊര്‍ജം, ആരോഗ്യം, ലൈഫ്‌ സയന്‍സ്‌, ഫിനാന്‍ഷല്‍ ടെക്‌നോളജി, മീഡിയ, സംരംഭകത്വം, കാര്‍ഷികം തുടങ്ങിയ മേഖലകളിലും ചര്‍ച്ച നടക്കും. ഇതിനു മുമ്പ്‌ മൊറോക്കോ, കെനിയ, യുഎഇ, മലേഷ്യ, തുര്‍ക്കി എന്നിവിടങ്ങളിലായിരുന്നു ആഗോള സംരംഭക ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്‌. ആദ്യമായാണ്‌ ഉച്ചകോടിക്ക്‌ ഇന്ത്യ വേദിയാകുന്നത്‌. 

 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക