Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്‌തകമെഴുതി'; ജേക്കബ്ബ്‌ തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്‌

Published on 28 November, 2017
സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്‌തകമെഴുതി'; ജേക്കബ്ബ്‌ തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്‌


ഡിജിപി ജേക്കബ്ബ്‌ തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്‌. അദ്ദേഹം വിജിലന്‍സ്‌ ഡയറക്ടറായിരിക്കെ അനുമതിയില്ലാതെ'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്‌തകം
എഴുതിയതിന്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്‌. സര്‍വ്വീസ്‌ ചട്ടം ലംഘിച്ച്‌ പുസ്‌തകമെഴുതിയതിനാണ്‌ നടപടിയെടുക്കാന്‍ ആഭ്യന്തര സെക്രട്ടറിയ്‌ക്ക മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയരിക്കുന്നത്‌. വകുപ്പു തല അന്വേഷണത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
അനുമതിയില്ലാതെ ആത്മകഥയെഴുതിയത്‌ ചട്ടലംഘനമാണെന്ന്‌ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു

.'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്‌തകം' എഴുതിയത്‌ ചട്ടവിരുദ്ധമായാണെന്നാണ്‌ ഇതേക്കുറിച്ച്‌ അന്വേഷിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട്‌. അമ്പതിലധികം സ്ഥലത്ത്‌ ചട്ടലംഘനമുണ്ടെന്നാണ്‌ സമിതിയുടെ കണ്ടെത്തല്‍. അഭ്യന്തരവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി സുബ്രതോ ബിശ്വാസ്‌ അധ്യക്ഷനും നിയമസെക്രട്ടറി ബിജി ഹരീന്ദ്രനാഥ്‌, പിആര്‍ഡി ഡയറക്ടര്‍ കെ അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.

ജേക്കബ്‌ തോമസിന്റെ ആത്മകഥ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്‌തകത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നിയമപ്രശ്‌നം ഉന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ നിന്ന്‌ വിട്ടുനിന്നിരുന്നു. കെ.സി. ജോസഫ്‌ എംഎഎല്‍എ കത്തു നല്‍കിയതിനെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രി അവസാന നിമിഷം ചടങ്ങില്‍ നിന്ന്‌ പിന്മാറിയിരുന്നത്‌.
പുസ്‌തക രചനയ്‌ക്ക്‌ ജേക്കബ്‌ തോമസ്‌ സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക