Image

നിന്‍ മഹിമ കാണുവാന്‍..... (കവിത: പി. സി. മാത്യു)

Published on 28 November, 2017
നിന്‍ മഹിമ കാണുവാന്‍..... (കവിത: പി. സി. മാത്യു)
(അതിരാവിലെ ധ്യാനിക്കുവാനായി എഴുതിയ ഒരു ഗാനം)

രാവിലെ തോറും നിറച്ചീടണേ യേശു രാജാവേ നിന്റെ പുതു ദയയാല്‍
പുതുതാക്കണേ എന്നെ മുറ്റുമായി നിന്‍ നല്‍ വരങ്ങളെ പ്രാപിപ്പാന്‍ (2 )

സൂര്യ, ചന്ദ്ര, നക്ഷത്രങ്ങള്‍ സ്വസ്ഥമായങ്ങുറങ്ങവേ അടിയങ്ങളെ
കണ്ണ് ചിമ്മാതെ കണ്മണി പോലെ കാത്ത സ്‌നേഹത്തെ ഓര്‍ക്കും ഞാന്‍ (2)

കാലേബിനെ പോലെ യുദ്ധം ചെയ്യുവാന്‍ കാര്യ പ്രാപ്തിയും ഏകുക
എന്‍ പ്രവര്‍ത്തികള്‍ ഓരോന്നോരോന്നു നിന്‍ മഹിമക്കായ് തീര്‍ക്കുക (2)

നല്കീടുന്നെന്‍ കണ്ണുകളെയും നിന്‍ മഹിമയെ ലോകത്തില്‍ കാണുവാന്‍
കാതുകളെയും സമര്‍പ്പിക്കുന്നു നിന്‍ ഇമ്പമേറും ശബ്ദം കേള്‍ക്കുവാന്‍ (2)

ശത്രുക്കള്‍ മുന്‍പാകെ ഒരുക്കിയ മേശയില്‍ ശത്രുവിനും നല്‍കുവാന്‍
ശക്തമാം കൃപ നല്‍കി അനുഗ്രഹിക്ക നിന്‍ നാമ മഹത്വത്തിനായി (2)

ഇടയനും തന്‍ സ്‌നേഹം തണുത്തിടുന്നികാലം ചൂടേകും സ്‌നേഹമായി
വീണ്ടും വരവാകാന്‍ കനിയെല്ലേ ദൈവ പുത്രാ യേശുവേ കാലമായി (2)
Join WhatsApp News
യേശു 2017-11-28 15:55:17
പണിക്ക് പോകാതെ വെറുതെ ധ്യാനിച്ചിരുന്നാൽ വാരിക്കോരി തരാൻ ഞാൻ അത്ര വിശാല ഹൃദയാനല്ല .  അതുകൊണ്ടു എല്ലു മുറിയെ പണിതാൽ പല്ലു മുറിയെ തിന്നാം 
P.C. Mathew 2017-11-29 01:28:20
നന്ദി യേശുവേ .... ഈ വചനം ഒരു വലിയ പ്രചോദനമായി.  അങ്ങ് വേഗം വരേണമേ.

യേശു 2017-11-29 11:54:44
നിങ്ങളുടെ കർമ്മങ്ങളിൽ പ്രതിഫലിക്കപ്പെടുമ്പോൾ മാത്രമേ പ്രചോദനം അർത്ഥപൂർണ്ണമാകുന്നുള്ളു .   ആകാശത്തിലെ പറവകളെ  നോക്കുവിൻ അത് വിധക്കുന്നില്ല കൊയ്യുന്നില്ല കളപ്പുരയിൽ കൂട്ടി വയ്ക്കുന്നില്ല എന്ന് ഞാൻ പറഞ്ഞതിന്റെ അർത്ഥം കാലത്ത് എഴുനേറ്റ് ധ്യാനിച്ച് കട്ടിലിൽ കാലും കയ്യും നിവർത്തി മലർന്ന് കിടന്ന് എല്ലാം  യേശു തരുമെന്നല്ല. നേരെമറിച്ചു ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ ആകുല ചിന്തകൾ വെടിഞ്ഞ്  കർമ്മനിരതരാവുക എന്നാണ്.  പിന്നെ രണ്ടാമത്തെ വരവിനെക്കുറിച്ച് ഞാൻ വളരെ വ്യക്തമായി സംസാരിച്ചിട്ടുണ്ട് . ഞാൻ മദ്ധ്യയാകാശം വരെ വരുകയുള്ളു എന്നാണ്.  മദ്ധ്യാകാശം എന്ന് പറഞ്ഞതുകൊണ്ട് ഇനി ആകാശത്തിലേക്ക് കണ്ണും നട്ടിരിക്കാനല്ല അർത്ഥമാക്കുന്നത് .  ഞാൻ വീണ്ടും ക്രൂശിക്കപ്പെടാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കുക എന്നാണ്. ഒരാൾ ഒരു പ്രാവശ്യം അയാൾ വിശ്വസിക്കുന്ന പ്രത്യാശാസ്ത്രത്തിനുവേണ്ടി ജീവൻ കൊടുത്താൽപോരെ. ചുങ്കക്കാരനും പാപിയുമായിരുന്ന നിനക്ക് ഒരു പുതിയ വഴി തുറന്നു തന്നതും പോരാ ഇപ്പോൾ ഒരു വക പരിഹാസത്തോടെ സംസാരിക്കുന്നോ ?  "നന്ദി യേശുവേ .... ഈ വചനം ഒരു വലിയ പ്രചോദനമായി.  അങ്ങ് വേഗം വരേണമേ." 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക