Image

സിനികള്‍ക്കുള്ള വിലക്കുകള്‍ ജനാധിപത്യ വ്യവസ്ഥയ്ക്കു തന്നെ ഭീഷണി; അടൂര്‍ ഗോപാലകൃഷ്ണന്‍

Published on 28 November, 2017
സിനികള്‍ക്കുള്ള വിലക്കുകള്‍ ജനാധിപത്യ വ്യവസ്ഥയ്ക്കു തന്നെ ഭീഷണി; അടൂര്‍ ഗോപാലകൃഷ്ണന്‍

സിനികള്‍ക്കുള്ള വിലക്കുകള്‍ ജനാധിപത്യ വ്യവസ്ഥയ്ക്കു തന്നെ ഭീഷണിയാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമാ നിരോധനത്തിനായി റൗഡി ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്മാവതിയുടെ വിലക്കിനോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം .

സെന്‍സറിങ് കഴിഞ്ഞ സിനിമ കാണിക്കാതെ കോടതിയില്‍ പോകുന്നതും കോടതി പറഞ്ഞിട്ടും ചിത്രം പ്രദര്‍ശിപ്പിക്കാത്തതും വിരോധാഭാസമാണെന്ന് എസ് ദുര്‍ഗ എന്ന ചിത്രം സംബന്ധിച്ച വിവാദത്തെ പരമാര്‍ശിച്ച് അടൂര്‍ പറഞ്ഞു. എസ് ദുര്‍ഗ താന്‍ കണ്ട ചിത്രമാണെന്നും അതിന്റെ ഉള്ളടക്കത്തില്‍ വിവാദപരമായി ഒന്നും തന്നെ ഇല്ലെന്നും അടൂര്‍ അഭിപ്രായപ്പെട്ടു.

സ്വന്തം പ്രകടനത്തെയല്ലാതെ കലാകാരന്മാര്‍ മറ്റൊന്നിനേയും ഭയപ്പെടേണ്ടതില്ല. കലാകാരന്മാര്‍ പ്രതികരണശേഷിയുള്ളവരാകണമെന്ന് ചലച്ചിത്ര നടന്‍ അലന്‍സിയറുടെ പ്രതികരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക