Image

എല്ലാ വംശീയ വിഭാഗങ്ങളെയും അംഗീകരിക്കണമെന്ന് മാര്‍പാപ്പ

Published on 28 November, 2017
എല്ലാ വംശീയ വിഭാഗങ്ങളെയും അംഗീകരിക്കണമെന്ന് മാര്‍പാപ്പ
യാങ്കോണ്‍: എല്ലാ വംശീയ വിഭാഗങ്ങളെയും അംഗീകരിക്കണമെന്ന് മ്യാന്‍മാര്‍ സര്‍ക്കാരിനോട് ഫ്രാന്‍സിസ് മാര്‍പാപ്പ. മ്യാന്‍മാറിന്റെ ഭാവി സമാധാനപരമായിരിക്കണം. 

മാര്‍പാപ്പ പക്ഷേ, 'റോഹിംഗ്യ' എന്ന വാക്ക് ഒഴിവാക്കി. മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ പ്രസംഗത്തില്‍ എവിടെയും മാര്‍പാപ്പ റോഹിംഗ്യയെന്ന പദം ഉപയോഗിച്ചില്ല.

റോഹിംഗ്യന്‍ സമൂഹത്തിന് പിന്തുണ നല്‍കാനായി റോഹിംഗ്യയെന്ന വാക്ക് മാര്‍പാപ്പ ഉപയോഗിക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാക്കുപയോഗിക്കുന്നത് മ്യാന്‍മാറിലെ കത്തോലിക്കരെ ബാധിച്ചേക്കുമെന്ന കത്തോലിക്കാ നേതൃത്വത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പോപ്പ് ഈ പദം ഒഴിവാക്കിയതെന്നാണ് സൂചന.

മ്യാന്‍മാറിലെ വിവിധ മതവിഭാഗങ്ങളുടെ നേതാക്കളുമായും മാര്‍പാപ്പ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച മാര്‍പാപ്പ ബംഗ്ലാദേശിലേക്ക് പോകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക