Image

കേരളത്തിലെ മുസ്ലിം തീവ്രവാദം നിഷ്‌കരുണം അടിച്ചമര്‍ത്തണം

Keraleeyan Published on 28 November, 2017
കേരളത്തിലെ മുസ്ലിം തീവ്രവാദം നിഷ്‌കരുണം അടിച്ചമര്‍ത്തണം
മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ നടന്ന ഉപ തെരെഞ്ഞെടുപ്പില്‍ തീവ്ര നിലപാടുകാര്‍ക്ക് 8000 വോട്ട് ലഭിച്ചു എന്നത് സമൂഹത്തെ മൊത്തം ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. മുസ്ലിം ലീഗ് അവിടെ ജയിച്ചു എന്നതോ ബി.ജെ.പിക്ക് വോട്ടു കുറഞ്ഞതോ അല്ല തീവ്ര നിലപാടുകാര്‍ക്ക് ഇത്ര പിന്തുണ കിട്ടി എന്നതാണു ചിന്തിപ്പിക്കേണ്ടത്.

മറ്റു മതങ്ങളിലെ തീവ്രവാദികള്‍ പുണ്യാത്മാക്കളാണെന്നു സ്ഥാപിക്കാനല്ല ഇത്. ഹൈന്ദവ തീവ്രവാദം ശക്തിപ്പെട്ടപ്പോള്‍ അതൊരു മറയാക്കി ഇസ്ലാമിക മൗലികവാദം നൂറിരട്ടി ശക്തിപ്പെടുന്ന കാഴ്ചയാണു കേരളത്തില്‍ കണ്ടത്. ഒരവസരം കിട്ടാന്‍ കാത്തിരിക്കും പോലെയാണു മൗലികവാദം ശക്തിപ്പെട്ടത്. സദാചാര പോലീസ് മുതല്‍ പര്‍ദയുടെ തിരിച്ചു വരവ് വരെ കേരള സംസ്‌കാരത്തെ തകര്‍ക്കുന്ന നിലപാടുകള്‍ ഉണ്ടായി. അതിനെതിരെ കാര്യമായ എതിര്‍പ്പ് ഉണ്ടായതുമില്ല.

കൈവെട്ടാനും ഹൈക്കോടതി വിധിക്കെതിരെ ഹര്‍ത്താല്‍ സംഘടിപ്പിക്കാനുമൊക്കെ ധൈര്യം വന്നു. മറ്റു മതങ്ങളിലെ തീവ്രവാദികളെ നേരിടാന്‍ ഇത്തരം നടപടികള്‍ നല്ലതാണെന്ന മിഥ്യാ ധാരണ ചെറുപ്പക്കാരില്‍ ഉണ്ടായിരിക്കുന്നു.

ഇത്തരം നടപടികള്‍ ഹിന്ദു വര്‍ഗീയത ഒന്നു കൂടി ശക്തിപ്പെടുത്തുകയേയുള്ളു എന്ന സത്യം അവര്‍ മനസിലാക്കുന്നില്ല. പല സമുദായങ്ങളായി നാം പോരാടാന്‍ സന്നദ്ധരായി നില്‍ക്കുന്ന സ്ഥിതി വരും. കേരളത്തില്‍ പോരാടാവുന്ന അവസ്ഥയിലാണോ നാം? പരസ്പര സഹകരണമില്ലാതെ നമുക്കു കേരളഠില്‍ ജീവിക്കാനാവുമോ?

മ്യാന്മറിലെ രോഹിങ്ങ്യ പ്രശ്‌നം ഇവിടെ ചിന്തിക്കേണ്ട വിഷയമണ്. കാലാകാലങ്ങളായി ബുദ്ധമതക്കാര്‍ അവരെ ദ്രോഹിച്ചു കൊണ്ടിരുന്നു. അതിനെതിരെ മുന്നൂറോ മറ്റോ വരുന്ന യുവജനത പോലീസ് സ്റ്റേഷനും മറ്റും ആക്രമിച്ചു. ഫലം, പട്ടാളം വന്ന് എല്ലാ രോഹിംഗ്യകളെയും നാട്ടില്‍ നിന്ന് അടിച്ചിറക്കി എന്നതാണു. ഈ പാഠം വലിയൊരു സന്ദേശം നല്‍കുന്നില്ലേ?

തീവ്രവാദത്തിനു പകരം കൂടിുതല്‍ ജനാധിപത്യ വിശ്വാസവും മതേതരത്വവുമാണു ഇന്ത്യയിലെ ന്യൂന പക്ഷങ്ങള്‍ പിന്തുടരേണ്ടത്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക