Image

രോഹിന്‍ഗ്യകള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ ശ്രമിച്ചില്ല; സൂ ചിയുടെ ഓക്‌സ്‌ഫോര്‍ഡ്‌ പുരസ്‌കാരം പിന്‍വലിച്ചു

Published on 29 November, 2017
രോഹിന്‍ഗ്യകള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ ശ്രമിച്ചില്ല; സൂ ചിയുടെ ഓക്‌സ്‌ഫോര്‍ഡ്‌ പുരസ്‌കാരം പിന്‍വലിച്ചു


ലണ്ടന്‍: ഓങ്‌ സാന്‍ സൂ ചിക്ക്‌ നല്‍കിയ സമാധാന പുരസ്‌കാരം ഓക്‌സ്‌ഫോര്‍ഡ്‌ അധികൃതര്‍ പിന്‍വലിച്ചു. മ്യാന്‍മറില്‍ രോഹിന്‍ഗ്യകള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ ശ്രമിക്കാത്തതാണ്‌ കാരണം. ഓക്‌സ്‌ഫോര്‍ഡ്‌ സിറ്റി കൌണ്‍സില്‍ ഏകകണ്‌ഠമായാണ്‌ തീരുമാനമെടുത്തത്‌. 1997ലാണ്‌ സൂ ചിക്ക്‌ പുരസ്‌കാരം ലഭിച്ചത്‌.

ഭീകരമായ വംശഹത്യയാണ്‌ മ്യാന്‍മറില്‍ അരങ്ങേറുന്നത്‌. ആറുലക്ഷത്തിലധികം രോഹിന്‍ഗ്യകള്‍ ബംഗ്‌ളാദേശിലേക്ക്‌ പലായനംചെയ്‌തിട്ടും സൂ ചി കണ്ടില്ലെന്ന്‌ നടിക്കുകയായിരുന്നെന്ന്‌ സിറ്റി കൌണ്‍സില്‍ പറഞ്ഞു.

രോഹിന്‍ഗ്യകളുടെ മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക്‌ ഈ തീരുമാനത്തിലൂടെ തങ്ങളും പിന്തുണ നല്‍കുകയാണെന്നും കൌണ്‍സില്‍ വ്യക്തമാക്കി. സൂ ചി പഠിച്ച ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വകലാശാലയില്‍ സ്ഥാപിച്ച അവരുടെ ഫോട്ടോകളും പേരും നേരത്തെ നീക്കം ചെയ്‌തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക