Image

വിവാദ പുസ്‌തകം: ജേക്കബ്‌ തോമസിനെതിരേ വകുപ്പുതല നടപടി മാത്രം

Published on 29 November, 2017
വിവാദ പുസ്‌തകം: ജേക്കബ്‌ തോമസിനെതിരേ വകുപ്പുതല നടപടി മാത്രം

തിരുവനന്തപുരം: സര്‍വീസ്‌ ചട്ടങ്ങള്‍ ലംഘിച്ച്‌ പുസ്‌തകമെഴുതിയ ഡിജിപിയും ഐഎംജി ഡയറക്ടറുമായ ജേക്കബ്‌ തോമസിനെതിരേ വകുപ്പുതല നടപടി മാത്രം സ്വീകരിച്ചാല്‍ മതിയെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചു. ജേക്കബ്‌ തോമസിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ ഡിജിപിക്ക്‌ നല്‍കിയ ഫയല്‍ മുഖ്യമന്ത്രി തിരിച്ചു വിളിച്ചു. ജേക്കബ്‌ തോമസില്‍നിന്ന്‌ വിശദീകരണം തേടി നോട്ടീസ്‌ അയക്കാനും തീരുമാനമായി.

ജേക്കബ്‌ തോമസിന്റെ ഭാഗത്തുനിന്ന്‌ അഖിലേന്ത്യാ സര്‍വീസ്‌ ചട്ടങ്ങളുടെ ലംഘനവും ഗുരുതരമായ അച്ചടക്കലംഘനവുമുണ്ടായെന്നു 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്‌തകം പരിശോധിച്ച ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ്‌, നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്‌, പിആര്‍ഡി ഡയറക്ടര്‍ കെ. അമ്പാടി എന്നിവരടങ്ങിയ സമിതി സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക