Image

ഇസ്രയേലിന്റെ പുനര്‍ നിര്‍മാണം: മനുഷകരങ്ങള്‍ക്കപ്പുറത്ത് അദൃശ്യകരങ്ങള്‍ ഉണ്ടായിരുന്നതായി പെന്‍സ്

പി പി ചെറിയാന്‍ Published on 29 November, 2017
ഇസ്രയേലിന്റെ പുനര്‍ നിര്‍മാണം: മനുഷകരങ്ങള്‍ക്കപ്പുറത്ത് അദൃശ്യകരങ്ങള്‍ ഉണ്ടായിരുന്നതായി പെന്‍സ്
വാഷിംഗ്ടണ്‍ ഡി സി: ഇസ്രയേല്‍ രഷ്ട്ര പുനര്‍ നിര്‍മാണത്തില്‍ മാനുഷിക കരങ്ങള്‍ക്കപ്പുറത്ത് അദൃശ്യ കരങ്ങള്‍ കാണാതിരിക്കാന്‍ സാധ്യമല്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അഭിപ്രായപ്പെട്ടു.

ഇസ്രയേല്‍ രൂപീകരണത്തിന് യു എന്‍ (യുണൈറ്റഡ് നേഷന്‍സ്) അനുമതി നല്‍കിയതിന്റെ 70-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മൈക്ക് പെന്‍സ് നടത്തിയ വീഡിയൊ സന്ദേശത്തിലാണ് ഈ കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

1947 നവംബര്‍ 29 നാണ് ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കുന്നതിന് യു എന്‍ തീരുമാനം കൈകൊണ്ടത്.

ചുരുങ്ങിയ കാലം കൊണ്ട് വന്‍കിട ലോക രാഷ്ട്രങ്ങളോട് കിട പിടിക്കാവുന്ന രീതിയില്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ യിസ്രയേല്‍ കൈവരിച്ച നേട്ടം അതുല്യമാണെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു.

അമേരിക്ക എന്നും ഇസ്രായേലിനൊപ്പമാണ് പല മുന്‍ പ്രസിഡന്റുമാരും ഇസ്രയേല്‍ തലസ്ഥാനം ടെല്‍ അവീവില്‍ നിന്നും യെറുഗലേമിലേക്ക് മാറ്റുമെന്ന് പറഞ്ഞിരുന്നു.  പ്രസിഡന്റ് ഡൊണള്‍ഡ് ട്രംമ്പ് അമേരിക്കന്‍ എംബസ്സി ടെല്‍ അവീവില്‍ നിന്നും മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മൈക്ക് പെന്‍സ്  

1947 ല്‍ യു എന്‍ ആസ്ഥാനമായിരുന്ന ന്യൂയോര്‍ക്ക് ക്യൂന്‍സ് മ്യൂസിയത്തിലായിരുന്നു ഇസ്രായേല്‍ രാഷ്ട്ര രൂപീകരണത്തിന് റസലൂഷന്‍ 181 വോട്ടെടുപ്പു നടന്നത്. 33 രാഷ്ട്രങ്ങളായിരുന്ന തീരുമാനത്തിനനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.
ഇസ്രയേലിന്റെ പുനര്‍ നിര്‍മാണം: മനുഷകരങ്ങള്‍ക്കപ്പുറത്ത് അദൃശ്യകരങ്ങള്‍ ഉണ്ടായിരുന്നതായി പെന്‍സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക