Image

ഐഎഫ്‌എഫ്‌ഐയില്‍ പാര്‍വതി മികച്ച നടി; പുരസ്‌കാരം കേരളത്തിലെ നഴ്‌സുമാര്‍ക്കെന്ന്‌ പാര്‍വതി

Published on 29 November, 2017
ഐഎഫ്‌എഫ്‌ഐയില്‍  പാര്‍വതി  മികച്ച നടി; പുരസ്‌കാരം കേരളത്തിലെ നഴ്‌സുമാര്‍ക്കെന്ന്‌ പാര്‍വതി


ഗോവ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്ക്‌. മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്‌ത ടേക്ക്‌ ഓഫ്‌ എന്ന ചിത്രത്തിലെ അഭിനയത്തിനാണ്‌ പാര്‍വതി പുരസ്‌കാരം. 2014ല്‍ ഇറാഖില്‍ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ (ഐഎസ്‌) ഭീകരരുടെ പിടിയില്‍ നിന്ന്‌ രക്ഷപ്പെട്ട നഴ്‌സുമാരുടെ കഥയാണ്‌ ചിത്രം പറഞ്ഞത്‌. സമീറ എന്ന നഴ്‌സിനെയാണ്‌ പാര്‍വതി അവതരിപ്പിച്ചത്‌. ചിത്രത്തിലെ പാര്‍വതിയുടെ അഭിനയം നേരത്തെ തന്നെ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അവാര്‍ഡ്‌ കേരളത്തിലെ നഴ്‌സുമാര്‍ക്ക്‌ സമര്‍പ്പിക്കുന്നതായി പുരസ്‌കാരം സ്വീകരിച്ചുകൊണ്ട്‌ പാര്‍വതി പറഞ്ഞു.

ഇത്‌ ആദ്യമായാണ്‌ ഒരു മലയാളി നടിക്ക്‌ ഐഎഫ്‌എഫ്‌ഐയില്‍ ഈ പുരസ്‌കാരം ലഭിക്കുന്നത്‌. എന്ന്‌ നിന്‍റെ മൊയ്‌തീന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന്‌ 2015ല്‍ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പാര്‍വതി നേടിയിരുന്നു. ടേക്ക്‌ ഓഫ്‌ വലിയ വാണിജ്യവിജയവും നിരൂപക പ്രശംസയും നേടിയിരുന്നു. പാര്‍വതി കേന്ദ്ര കഥാപാത്രമായ ചിത്രത്തില്‍ ഫഹദ്‌ ഫാസിലും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക