Image

നിറച്ചാര്‍ത്ത് : ദേശീയ ദിനാഘോഷ ദൃശ്യാവിഷ്‌കാരം

Published on 29 November, 2017
നിറച്ചാര്‍ത്ത് : ദേശീയ ദിനാഘോഷ ദൃശ്യാവിഷ്‌കാരം
അബുദാബി : യു. എ. ഇ. യുടെ ദേശീയ ദിനാഘോഷ ങ്ങളുടെ ഭാഗമായി സംഗീത കൂട്ടായ്മയായ സോംഗ് ലവ് ഗ്രൂപ്പ് ഒരുക്കിയ ദൃശ്യാ വിഷ്‌കാരം 'നിറച്ചാര്‍ത്ത്' സോഷ്യല്‍ മീഡിയ യില്‍ റിലീസ് ചെയ്തു. 

യു. എ. ഇ. യുടെ മുന്നേറ്റവും ഭരണാ ധികാരി കളുടെ നേതൃ പാടവവും പ്രവാസികളെ സ്വീകരിച്ച യു. എ. ഇ. ജനതയുടെ വിശാല മനസ്സിനെയും പ്രകീര്‍ത്തിച്ച് പ്രമുഖ എഴുത്തുകാരന്‍ സുബൈര്‍ തളിപ്പറമ്പ് കുറിച്ചിട്ട വരി കളെ സംഗീത ശില്പമാക്കിയത് പ്രമുഖ സംഗീത ജ്ഞന്‍ കമറുദ്ധീന്‍ കീച്ചേരി.  

ചുരുങ്ങിയ കാലം കൊണ്ട് നിരവധി പ്രതിഭ കളേ സംഗീത ലോകത്തേക്ക് കൈ പിടിച്ച് ഉയര്‍ത്തിയ, അബുദാബി കേന്ദ്ര മായി  പ്രവര്‍ത്തിക്കുന്ന
സംഗീത കൂട്ടായ്മ യായ സോംഗ് ലവ് ഗ്രൂപ്പിന്റെ ബാനറില്‍  സിദ്ധീഖ് ചേറ്റുവ നിര്‍മ്മിച്ച നിറച്ചാര്‍ത്തിലെ ഗാനം ആലപിച്ചത് വി. വി. രാജേഷ്, അംബികാ വൈശാഖ് എന്നിവ രാണ്. പ്രമുഖ കലാകാരന്മാരെയും കുരുന്നു പ്രതിഭകളെയും ഉള്‍ക്കൊള്ളിച്ച് ഡാനിഫ് കാട്ടിപ്പറമ്പില്‍ ഒരുക്കിയ ദൃശ്യാവിഷ്‌കാര ത്തിനു ക്യാമറയും എഡിററിംഗും വി. വി. രാജേഷ് നിര്‍വ്വഹിച്ചു. സര്‍ഗ്ഗാത്മക സഹായം : പി. എം. അബ്ദുല്‍ റഹിമാന്‍. 

നിറച്ചാര്‍ത്തിന്റെ ദൃശ്യാവിഷ്‌കാരത്തിനായി പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ സാലിഹ് ചാവക്കാട്, മുസ്തഫ ചാവക്കാട്, വി. സി. അഷറഫ്,  മുസ്തഫ തിരൂര്‍ എന്നിവരാണ്.

VISUALS  in YouTube : https://youtu.be/tQbhrkbTXmY

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക