Image

നാദലയം : സംഗീത പ്രതിഭകളുടെ അരങ്ങേറ്റം

Published on 29 November, 2017
നാദലയം : സംഗീത പ്രതിഭകളുടെ അരങ്ങേറ്റം
അബുദാബി : കര്‍ണ്ണാടക സംഗീത രംഗത്തെ പ്രമുഖനായ അദ്ധ്യാപകന്‍ ഗുരു വിഷ്ണു മോഹന്‍ ദാസിന്റെ കീഴില്‍ സംഗീതം അഭ്യസിച്ച വിദ്യാര്‍ത്ഥിക ളുടെ അരങ്ങേറ്റം ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ നടക്കും. വൈകീട്ട് 6 മണിക്ക് തുടക്കമാവുന്ന 'നാദലയം' എന്ന പരി പാടി യുടെ പക്കമേളം കൈകാര്യം ചെയ്യുന്നത് കാര്‍ത്തിക് മേനോന്‍ (വയലിന്‍), മുട്ടറ രാജേന്ദ്രന്‍ (മൃദംഗം), മാവേലിക്കര ബി. സോം നാഥ് (ഘടം), ബിജുമോന്‍ (തബല) എന്നിവരാണ്. 

സ്വാതി തിരുന്നാള്‍ സംഗീതകോളേജില്‍ നിന്നും പഠിച്ചിറങ്ങി തന്റെ ഇരുപതു വയസ്സ് മുതല്‍ സംഗീത അധ്യാപന രംഗത്ത് ജോലി ചെയ്യുന്ന ഗുരു വിഷ്ണു മോഹന്‍ദാസ്, നിരവധി കുരുന്നു പ്രതിഭകളെ സംഗീത ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ കലാകാരനാണ്. ഇപ്പോള്‍ ആറു വര്‍ഷമായി അബു ദാബി യിലും സംഗീതാദ്ധ്യാപകനായി ജോലി ചെയ്യുന്നു. സംഗീത രംഗത്ത് നിരവധി സംഭാവന കള്‍ നല്‍കിയ ഗുരു വിഷ്ണു മോഹന്‍ദാസിനു കീഴില്‍  ഇവിടെ നൂറോളം കുട്ടികള്‍ സംഗീതം അഭ്യസിച്ചിട്ടുണ്ട്. 

- വിവരങ്ങള്‍ക്ക് : 052 8412807
  vishnumohan222@yahoo.com 

നാദലയം : സംഗീത പ്രതിഭകളുടെ അരങ്ങേറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക