Image

ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥിതി അപകടത്തില്‍; മുഖ്യമന്ത്രി വിജയ്‌ രൂപാനിയുടെ ഫോണ്‍സംഭാഷണം പുറത്ത്‌

Published on 29 November, 2017
ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ  സ്ഥിതി അപകടത്തില്‍; മുഖ്യമന്ത്രി വിജയ്‌ രൂപാനിയുടെ ഫോണ്‍സംഭാഷണം പുറത്ത്‌

അഹമ്മദാബാദ്‌: ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥിതി അപകടത്തിലാണെന്ന്‌ പറയുന്ന ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാനിയുടെ ഫോണ്‍സംഭാഷണം പുറത്ത്‌.
മുഖ്യമന്ത്രിയെന്ന നിലയിലുള്ള തന്റെ സ്ഥിതിയും ഗുജറാത്ത്‌ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സ്ഥിതിയും അപകടത്തിലാണെന്നാണ്‌ രൂപാനി പറയുന്ന ഓഡിയോയാണ്‌ പുറത്തുവന്നത്‌.

നരേഷ്‌ സംഗീതുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ്‌ പുറത്തുവന്നത്‌. ഗുജറാത്തില്‍ 5 ശതമാനം മാത്രം ജൈനമതക്കാര്‍ മാത്രമുള്ളപ്പോഴാണ്‌ തന്നെ മുഖ്യമന്ത്രിയാക്കത്‌ എന്നും അക്കാര്യം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ പറഞ്ഞതായി വിജയ്‌ രൂപാനി സംഭാഷണത്തിനിടെ പറയുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക