Image

അനധികൃത ആഭരണകടത്ത്‌: അനുഷ്‌കയെ വിട്ടയച്ചു

Published on 28 June, 2011
അനധികൃത ആഭരണകടത്ത്‌: അനുഷ്‌കയെ വിട്ടയച്ചു
മുംബൈ: ടൊറന്റോയില്‍ നടന്ന രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര അവാര്‍ഡ്‌ ദാനത്തില്‍ പങ്കെടുത്തശേഷം മടങ്ങിയപ്പോള്‍ അനധികൃതമായി സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചെന്ന്‌ ആരോപിച്ച്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത ബോളിവുഡ്‌ താരം അനുഷ്‌ക ശര്‍മയെ വിട്ടയച്ചു. ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും നികുതി അടയ്‌ക്കാതെ കടത്താന്‍ ശ്രമിച്ചതിനു ഇന്നലെ ഉച്ചയോടെയാണ്‌ അനുഷ്‌കയെ കസ്റ്റംസ്‌ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത്‌. മുംബൈ വിമാനത്താവളത്തിലെ ഗ്രീന്‍ ചാനല്‍ വഴി പുറത്തേയ്‌ക്കു കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ താരത്തെ കസ്റ്റഡിയില്‍ എടുത്തത്‌. പിഴ അടച്ചശേഷമാണ്‌ അനുഷ്‌കയെ വിട്ടയച്ചത്‌.

Join WhatsApp News
Mary gupta 2016-01-04 20:12:30
God bless Jisha . I pray for the bereaving  family to get courage and strength at this defficiult  time. We share your sorrows.God bless you all .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക