Image

ദിലീപിനെ പിന്തുടര്‍ന്ന്‌ ആറംഗ പോലീസ്‌ സംഘം ദുബായില്‍

Published on 29 November, 2017
ദിലീപിനെ പിന്തുടര്‍ന്ന്‌ ആറംഗ  പോലീസ്‌ സംഘം ദുബായില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ പിന്തുടര്‍ന്ന്‌ ആറംഗ പോലീസ്‌ സംഘം ദുബായിലെത്തിയതായി സൂചന. 

നടന്‍റെ ഒരോ നീക്കങ്ങളും  നിരീക്ഷിച്ചുവരുന്ന പോലീസ്‌ സംഘം കേസിന്‍റെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌. നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെയും കണ്ടെത്താനാകാത്തത്‌ അന്വേഷണ സംഘത്തിനു തിരിച്ചടിയായിരുന്നു.

നടിയെ ആക്രമിച്ച പള്‍സര്‍ സുനിയും സംഘവും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഫോണ്‍ വിദേശത്തേക്ക്‌ കടത്തിയെന്നാണു പോലീസ്‌ സംശയിക്കുന്നത്‌.

ദിലീപിന്‍റെ യാത്ര സംശയത്തോടെ നിരീക്ഷിക്കുന്ന അന്വേഷണ സംഘം ആറംഗ പോലീസ്‌ സംഘത്തെ ദുബായിലേക്ക്‌ അയച്ചതായാണു സൂചന.

ചൊവ്വാഴ്‌ചയാണ്‌ ദിലീപും അമ്മ സരോജവും ദുബായിലെത്തിയത്‌. 

ദിലീപിന്‍റെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള `ദേ പുട്ട്‌'   ഹോട്ടലിന്‍റെ ഉദ്‌ഘാടനത്തിനാണു ദിലീപും അമ്മ സരോജവും ദുബായിലെത്തിയിരിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക